Movies
ഓണക്കാലം ചാര്ജാക്കാന് ഗിരീഷ് എ.ഡി. ഒരുക്കിയ നിവിന്-മമിത റൊമാന്റിക് കോമഡി, "ബെത്ലഹേം കുടുംബയൂണിറ്റ്' തിയറ്ററുകളില്. തണ്ണീര്മത്തന് ദിനങ്ങളും സൂപ്പര് ശരണ്യയും പ്രേമലുവുമൊക്കെ സംവിധാനംചെയ്ത ഗിരീഷ് എ.ഡിയും നിവിന് പോളിയും ആദ്യമായി ഒന്നിച്ച ചിത്രത്തില് സംഗീത് പ്രതാപും പ്രധാന വേഷത്തില്. സംവിധായകനും കിരൺ ജോസിയുമാണു തിരക്കഥയൊരുക്കിയത്.
" ഇതില് ഹ്യൂമറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ ചെയ്ത സിനിമകളില് കുറച്ചുകൂടി ഇമോഷണല് കണ്ടന്റ് ഇതിലാണുള്ളത്'- ഗിരീഷ് സണ്ഡേ ദീപികയോടു പറഞ്ഞു.
ബെത്ലഹേമിലേക്ക് എത്തിയത്..?
ആദ്യ പടത്തിന്റെ സമയത്തൊക്കെ ഈ കഥയുടെ ബേസിക് ത്രെഡ് മനസിലുണ്ടായിരുന്നു. തണ്ണീര്മത്തന് അന്നു ചെയ്യാന് പറ്റിയില്ലായിരുന്നെങ്കില് ഇതു ചെയ്യാം എന്ന പ്ലാനിലായിരുന്നു. അന്ന് ആ കഥാപാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ഏഴു വര്ഷം കൊണ്ടാണ് കഥ ഇത്രത്തോളമെത്തിയത്.
University News
കാലിക്കട്ട് സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സ് സ്വിമ്മിംഗ് പൂളിലെ ഫുൾ ടൈം സ്വീപ്പർ തസ്തികയിലേക്ക് 17.12.2024 തീയതിയിലെ 30433/AD-E-ASST-1/2022/Admn നമ്പർ വിജ്ഞാപന പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള നീന്തൽ പ്രായോഗിക പരീക്ഷ സെപ്റ്റംബർ 25ന് രാവിലെ എട്ടിനും പ്രായോഗിക പരീക്ഷയിൽ യോഗ്യരായി കണ്ടെത്തുന്നവർക്കുള്ള അഭിമുഖം രാവിലെ 11നും നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പിജി ക്യാപ് 2026: പ്രവേശന നടപടികൾ സെപ്റ്റംബർ 11 വരെ
കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലെ 2026 - 27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (പിജി ക്യാപ് 2026) പ്രവേശന നടപടികൾ സെപ്റ്റംബർ 11ന് വൈകീട്ട് മൂന്ന് വരേയ്ക്ക് നീട്ടി. അപേക്ഷ സമർപ്പിക്കാത്തവർക്ക് ലേറ്റ് ഫീയോടുകൂടിയുള്ള (ജനറൽ: 870 രൂപ, എസ്സി / എസ്ടി 570 രൂപ) രജിസ്ട്രേഷൻ സൗകര്യവും മുൻപ് ഫീസൊടുക്കി ക്യാപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് തിരുത്തൽ സൗകര്യവും സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് രണ്ട് വരെ ലഭ്യമാകും. പ്രവേശനം ആഗ്രഹിക്കുന്നവർ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമായ ഒഴിവ് വിവരങ്ങൾ പരിശോധിച്ച് അതത് കോളജുകളിൽ ബന്ധപ്പെട്ട് പ്രവേശനം നേടണം. സീറ്റൊഴുവുകൾ ഉള്ളതിനാലും ഓണാവധി ആയതിനാലുമാണ് പ്രവേശന നടപടികൾ നീട്ടിയത്.
സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്സി (എഐ) പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 30ന് മുൻപായി സെന്ററിൽ ഹാജരാകണം. എസ്സി, എസ്ടി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 9846564142, 9446993188.
ബിസിഎ സ്പോട്ട് അഡ്മിൻഷൻ
തൃശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർവകലാശാലാ ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർക്കും പ്രവേശനം നേടാം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 8547044182, 8089900465.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ( 2021 പ്രവേശനം ) സെപ്റ്റംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
നാലാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 29ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എംകോം (സിബിസിഎസ്എസ് - 2022, 2023 പ്രവേശനം ) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ഒന്പത് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ പത്ത് വരെ അപേക്ഷിക്കാം.
എൽഎൽഎം ഒന്നാം സെമസ്റ്റർ (2022 മുതൽ 2025 വരെ പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 മുതൽ 2024 വരെ പ്രവേശനം) ജൂൺ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും എൽഎൽഎം ക്രിമിനൽ ലോ ആൻഡ് കോൺസ്റ്റിട്യുഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) ഒന്നാം സെമസ്റ്റർ (2024, 2025 പ്രവേശനം), മൂന്നാം സെമസ്റ്റർ (2024 പ്രവേശനം) ജൂൺ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ ആറ് വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎസ്സി കെമിസ്ട്രി, എംഎസ്ഡബ്ല്യൂ, എംഎസ്സി മൈക്രോബയോളജി ഏപ്രിൽ 2026 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ (സിബിസിഎസ്എസ് - യുജി) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Movies
കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന് പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന് മാസ് കമേഴ്സ്യല് ത്രില്ലര്, "ഖലീഫ' 20നു തിയറ്ററുകളില്. ജിനുവും സംവിധായകന് വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില് മോഹന്ലാല് നിര്ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.
"തിയറ്ററിലെത്തി ആര്പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്ജോയ് ചെയ്തു പോകാന് പറ്റുന്ന സിനിമ. എന്നാല് അതില് കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള് വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്ഡേ ദീപികയോടു പറഞ്ഞു.
കഥാപശ്ചാത്തലം..?
ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്ത്തയാകാറുള്ള സ്വര്ണക്കടത്ത്, സ്വര്ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള് വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില് നിന്നു തുടങ്ങി ദുബായ്, നേപ്പാള്, ലണ്ടന് എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.
വൈശാഖുമായുള്ള ആദ്യ അനുഭവം..?
Movies
സൂര്യയും മമിതയും കേന്ദ്രകഥാപാത്രങ്ങളാകുന്ന വിശ്വനാഥൻ ആൻഡ് സൺസ് എന്ന ചിത്രം ഓഗസ്റ്റ് 14-ന് പുറത്തിറങ്ങും. ചിത്രത്തിന്റെ പ്രമോഷനിടെ നൽകിയ ഒരു അഭിമുഖത്തിൽ മമിത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചിരി പടർത്തുന്നത്.
മമിത കണ്ട സൂര്യയുടെ സിനിമയേതാണെന്ന അവതാരകയുടെ ചോദ്യവും അതിന് മമിതയുടെ ഉത്തരവും എല്ലാം രസകരമാണ്.
മമിത കോളജിൽ പഠിക്കുമ്പോൾ ആദ്യമായി കണ്ട സൂര്യ ചിത്രം ഏതാണെന്ന അവതാരകയുടെ ചോദ്യത്തിന് ‘സില്ലിന് ഒരു കാതൽ’ എന്നാണ് മമിത ഉത്തരം പറയുന്നത്. താനും സഹോദരനും നിരവധി തവണ ചിത്രം കണ്ടിട്ടുണ്ടെന്നും മമിത പറയുന്നു.
ഉടനെ സൂര്യയുടെ വക അപ്പോൾ മമിത ഏതുക്ലാസിലാണ് പഠിക്കുന്നത് എന്ന ചോദ്യം എത്തി. അഞ്ചിലോ ആറിലോ ആണെന്ന മമിതയുടെ ഉത്തരം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സൂര്യ. കോളജിൽ പഠിക്കുമ്പോൾ കണ്ട സിനിമയേതാണ് എന്നല്ലേ ചോദിച്ചതെന്നും കോളജ് ചോദിച്ചാൽ സ്കൂളാണോ പറയുന്നതെന്നും സൂര്യ ചോദിക്കുന്നു.
ഇതുകേട്ട് അവളെ അങ്ങനെ വിട്ടേക്കൂ എന്ന് നടി രാധിക പറയുന്നുണ്ട്. അത് സാരമില്ല, ചുമ്മാ ഇരിക്കട്ടെ എന്നാണ് സൂര്യയുടെ മറുപടി. തനിക്ക് അബദ്ധം പറ്റിയത് അറിഞ്ഞ് ഇവർക്കൊപ്പം ചിരിയിൽ പങ്കുചേരുകയാണ് മമിത ബൈജു.
വെങ്കി അട്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് നായകനായ വാത്തിക്കു ശേഷം വെങ്കി അറ്റ്ലൂരി തമിഴില് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
Movies
കുഞ്ചാക്കോ ബോബന്റെ കരിയറിലെ അഞ്ചാമതു പോലീസ് വേഷമാണ് ഷാഹി കബീറിന്റെ രചനയില്, എഡിറ്റര് കിരണ്ദാസ് ആദ്യമായി സംവിധാനം ചെയ്ത ഉന്മാദത്തിലെ സിപിഒ ഷെല്ലി. നായാട്ടില് തുടങ്ങി ഓഫീസര് ഓണ് ഡ്യൂട്ടിയിലൂടെ സഞ്ചരിച്ച് ഇപ്പോള് ‘ഉന്മാദ'ത്തിലാണ് ഷാഹിയുമായുള്ള ചാക്കോച്ചന്റെ സിനിമാക്കൂട്ട്.
ലിജോമോള് ജോസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ബോളിവുഡിലെ പനോരമ സ്റ്റുഡിയോസ് പൂര്ണമായും നിര്മാണം നിര്വഹിച്ച മലയാള ചിത്രം എന്നിങ്ങനെയാണ് ഉന്മാദത്തിന്റെ മറ്റു വിശേഷങ്ങള്. കുഞ്ചാക്കോ ബോബന് സണ്ഡേ ദീപികയോടു സംസാരിക്കുന്നു.
ഉന്മാദം പറയുന്നത്..?
Movies
റോഷന് മാത്യു വീണ്ടും പോലീസ് വേഷത്തിലെത്തിയ ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത ‘ഉയിര്’. സിഐ അന്ഷാദ് എന്ന യഥാര്ഥ പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സംഭവത്തില് നിന്നു രൂപപ്പെടുത്തിയതാണു തിരക്കഥ. ചിത്രത്തില് പ്രൊബേഷന് എസ്ഐ അജീബ് റഹ്മാനായി വേഷമിട്ട റോഷന് സണ്ഡേ ദീപികയോടു സംസാരിക്കുന്നു.
ഈ സിനിമയിലേക്ക് അടുപ്പിച്ചത്..?
സംവിധായകന് അയച്ചു തന്ന ഒരു ലേഖനത്തിലാണ് ഈ സിനിമയുടെ ആശയം ആദ്യം വായിച്ചത്. ഇതിന്റെ കഥാവിവരണം കേട്ടത് ഈ കേസ് യഥാര്ഥത്തില് അന്വേഷിച്ച സിഐ അന്ഷാദില് നിന്നാണ്. തന്റെ അനുഭവങ്ങള് ഒാരോന്നും ഓര്ത്തെടുത്ത് അദ്ദേഹം പറഞ്ഞപ്പോള് അതിലുള്ള ഇമോഷന് എനിക്ക് അതേപോലെ കിട്ടി. എം. പദ്മകുമാറിനൊപ്പം ഒരു സിനിമ എന്നത് ഒരുപാടു നാളത്തെ ആഗ്രഹവുമായിരുന്നു.
‘ഉയിര്’ എന്ന ടൈറ്റില്..?
Movies
സൂപ്പര്ഹിറ്റ് ലോകഃ യുടെ സഹ തിരക്കഥാകൃത്തായും ജെല്ലിക്കെട്ട്, ചതുരം, മസ്തിഷ്ക മരണം തുടങ്ങിയ സിനിമകളിലെ അഭിനേത്രിയായും ശ്രദ്ധനേടിയ ശാന്തി ബാലചന്ദ്രന്റെ പുത്തന്പടമാണ് ജിയെന് കൃഷ്ണകുമാര് സംവിധാനം ചെയ്ത "അനന്തന്കാട്'. മുരളിഗോപിയുടെ തിരക്കഥയില്, ഏറെ തീവ്രമായ വൈകാരിക പശ്ചാത്തലമുള്ള കാര്ത്തിയെന്ന വേഷത്തിൽ തിളങ്ങുകയാണു ശാന്തി. തമിഴ് താരം ആര്യ, തെലുങ്ക്നടന് സുനില് എന്നിവര്ക്കൊപ്പം കഥാഗതിയില് നിർണായക പങ്കുള്ള കഥാപാത്രം.
"മുമ്പ് ചില പരീക്ഷണചിത്രങ്ങളിലാണ് ഇത്രയും തീവ്രതയുള്ള കഥാപാത്രങ്ങള് ചെയ്തിരുന്നത്. എന്റെ ജീവിതാനുഭവങ്ങളില് നിന്ന് ഒത്തിരി ദൂരെയാണു കാര്ത്തി. ഇത്രയും വലിയ കാന്വാസില് ഒരു മുഖ്യധാരാ വാണിജ്യചിത്രം എന്റെ ആദ്യ അനുഭവമാണ്'- ശാന്തി സണ്ഡേ ദീപികയോടു പറഞ്ഞു.
അനന്തൻകാട് പറയുന്നത്...?
ഓള്ഡ് സ്കൂള് മാസ് എന്റര്ടെയ്നര് എന്ന രീതിയിലാണ് ഈ സിനിമയുടെ മേക്കിംഗ്. 80കളും 90കളുമാണു കഥാ പശ്ചാത്തലം. വലിയ രാഷ്്ട്രീയ സംഭവങ്ങളും മറ്റും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം.
എന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണു സംവിധായകന് പറഞ്ഞത്. അത് അവതരിപ്പിക്കാന് മൊത്തം കഥയില് എന്തു സംഭവിക്കുമെന്ന് അറിയേണ്ടതില്ലെന്നു മുരളിഗോപിയും പറഞ്ഞിരുന്നു. ഞാനും പ്രേക്ഷകര്ക്കൊപ്പമാണു ഫുള് സിനിമ കണ്ടത്. കാര്ത്തി വളര്ന്ന സാഹചര്യങ്ങള്, അവളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്നിങ്ങനെ സിനിമയില് ഇല്ലാത്ത പലതും അദ്ദേഹം പറഞ്ഞുതന്നു.
ആദ്യാവസാനം സംഘര്ഷങ്ങള്ക്കു നടുവിലാണല്ലോ കാര്ത്തി..?
സിനിമയുടെ വൈകാരിക സത്ത വഹിക്കുന്ന കഥാപാത്രമാണു കാര്ത്തി. നിസഹായയാണ്. പക്ഷേ, അതു തന്റെ വിധിയെന്ന് അവള് അംഗീകരിക്കുന്നു. "ചൂളയിലെ വേറെ ഏതു പെണ്ണിനെ തൊട്ടാലും അവരെ അവിടത്തെ ഗ്യാംഗ് ജീവനോടെ വച്ചേക്കില്ല. പക്ഷേ, എന്റെ കാര്യത്തില് മാത്രമാണ് ഇങ്ങനെ' എന്നു കാര്ത്തി പറയുന്നുണ്ട്.
വലിയ മാനസികാഘാതം അനുഭവിക്കുന്ന കഥാപാത്രമാണെങ്കിൽ പോലും എപ്പോഴും അഭിമാനത്തോടെയുള്ള പെരുമാറ്റമാണ് കാർത്തിയുടേത്. മാനസികമായ കരുത്ത് അവൾക്കുണ്ട്. പ്രയാസകരമായ സന്ദർഭങ്ങളിൽ പോലും അവളുടെയുള്ളിൽ സ്വാഭിമാനമുണ്ട്, തീയുണ്ട്. പോരാളി തന്നെയാണു കാര്ത്തി, അനുജനുവേണ്ടി ജീവിക്കുന്ന സ്ത്രീയാണ്. കാര്ത്തി നേരിട്ട ദുരനുഭവങ്ങളോടുള്ള പ്രതികാരമാണ് സഹോദരന് പൊടിയന് വലുതായപ്പോള് ചെയ്യുന്നത്. അങ്ങനെ കഥാഗതിയിലും പ്രാധാന്യമുണ്ട്.
രൂപഭാവങ്ങളിൽ കാര്ത്തിയിലേക്ക് എത്തിയത്..?
Education
തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്കുള്ള ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള അഭിമുഖം 15നു രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കാമ്പസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9496366741, 85476 18290, www.kicma.ac.in.
Movies
"എന്റെ നാരായണിക്ക്' എന്ന ഷോര്ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ വര്ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ഇമോഷണല് ഡ്രാമ "ചിന്ന ചിന്ന ആസൈ' തിയറ്ററുകളില്. മണിരത്നം മാജിക് "റോജ'യിലൂടെ ഒരു തലമുറയുടെ സ്വപ്നങ്ങളില് ചിന്ന ചിന്ന ആസൈകള് നിറച്ച മധുബാല.
ഇതുവരെ ആരും ചെയ്യാത്ത കഥാപാത്രങ്ങളെ അത്രമേല് ആശയോടെ തന്നിലേക്കു ചേര്ത്തുനിര്ത്തുന്ന ഇന്ദ്രന്സ്. മാധവന് മാഷായി ഇന്ദ്രന്സും ലീലയായി മധുബാലയും. വാരാണസിയുടെ പശ്ചാത്തലത്തില് ഇവരിലൂടെയുള്ള ഹൃദയസഞ്ചാരമാണ് "ചിന്ന ചിന്ന ആസൈ'. വര്ഷ സണ്ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലെ തുടക്കം..?
Movies
"കനല്ക്കാറ്റ്' മുതല് "ബാലന്-ദി ബോയ്' വരെ നാല്പതില്പ്പരം സിനിമകള്. "ഇണക്കം പിണക്കം' മുതല് "മൗനരാഗം' വരെ നൂറിലേറെ സീരിയലുകള്. 35 വര്ഷമായി ചെറുതും വലുതുമായ വേഷപ്പകര്ച്ചകളില് ബീന ആന്റണിയുടെ അഭിനയയാത്രകള്. ഇനിയെത്ര സിനിമ ചെയ്താലും, "ബാലനി'ലെ ഷംനാത്തയിലുടെയാവും ബീന അറിയപ്പെടുക. ഒന്നുറപ്പിക്കാം, അതുക്കുംമേലേ വേറിട്ട പെര്ഫോമന്സ് വാരിവിതറുന്ന വേഷങ്ങളുമായി ബീന ഏറെക്കാലം ഇവിടെയുണ്ടാവും.
"എക്കാലവും ആളുകള് ഓര്ത്തിരിക്കുന്ന ഒരു കഥാപാത്രം എന്റെ സ്വപ്നമായിരുന്നു. കുറച്ചു സീനുകളേയുള്ളൂ, ഉള്ളതു വളരെ ആഴമുള്ളതും കഥയില് വളരെ പ്രധാനവുമാണ്. എന്റെ ഡയലോഗുകളും കഥയുമായി ചേര്ന്നുനില്ക്കുന്നു. എന്റെ ഭാഗ്യമാണു ഷംനാത്ത'- ബീന സണ്ഡേ ദീപികയോടു പറഞ്ഞു.
"ബാലനി'ലൂടെ തിരിച്ചുവരവ് സാധ്യമായത്..?
സിനിമയില് നല്ല കഥാപാത്രങ്ങള് ചെയ്തിട്ട് കുറേ വര്ഷങ്ങളായിരുന്നു. "ചാരുലതയിലൊക്കെ ചേച്ചി ഞങ്ങടെ സ്വപ്നനായികയായിരുന്നു'വെന്ന് ആളുകള് പറയുമ്പോള്, "അത്ര വലിയ നായികയായിരുന്നോ' എന്ന് മകന് അതിശയപ്പെട്ടു. ഞാനിനി എത്ര സീരിയല് ചെയ്തിട്ടും ഒരു കാര്യവുമില്ല, മകന് പോലും എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോര്ത്തപ്പോള് വിഷമം തോന്നി. സിനിമ ചെയ്യാൻ മകനും നിര്ബന്ധിച്ചുകൊണ്ടേയിരുന്നു.
"മഞ്ഞുമ്മല് ബോയ്സ്' ഹിറ്റായ സമയം."ആലിപ്പഴ'ത്തില് എന്റെ മകനായി വേഷമിട്ട ചിദംബരമാണു സംവിധായകനെന്നു പിന്നീടാണറിഞ്ഞത്. എന്റെയൊരു കസിന് ബ്രദറാണു ചന്തു ചെയ്ത കഥാപാത്രത്തിനു പ്രേരണയായത്. മഞ്ഞുമ്മല്കാരിയായിട്ടും വിളിച്ചില്ലല്ലോ എന്ന എന്റെ പരിഭവത്തിനു, സ്നേഹമറിയിച്ച് ചിദംബരത്തിന്റെ മറുപടി. "കുഞ്ഞാലി മരയ്ക്കാറി'ല് എന്റെ മകനായി വേഷമിട്ട ഗണപതി മെസേജുകളിലൂടെ അടുപ്പം സൂക്ഷിച്ചു.
സിനിമയില് അഭിനയിക്കാന് ഇഷ്ടമാണോ- വളരെ നാളുകള്ക്കുശേഷം ഗണപതിയുടെ ഫോണ്കോള്. ഒരു സീനാണെങ്കിലും, അഭിനയിക്കാനുള്ളത് അതിലുണ്ടെങ്കില് റെഡിയെന്നു ഞാന്. കരാറായശേഷമാണ് ചെറിയ നെഗറ്റീവ് ഷേഡുള്ള വേഷമെന്നറിഞ്ഞത്. ഇപ്പോഴാണു മനസില് തങ്ങിനില്ക്കുന്ന ഒരു കഥാപാത്രം കിട്ടിയത്. അതിനു ഗണപതിയോടും ചിദംബരത്തോടും ബാലന് ടീമിനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.
സീരിയലുകളിലെ വില്ലത്തി വേഷങ്ങള് സിനിമയില് ഗുണകരമായോ..?
സീരിയലില് അഭിനയിച്ചാല് ഓവര് ആക്ടിംഗ് വരുമെന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പലതരം കഥാപാത്രങ്ങളിലൂടെ കിട്ടിയതു വലിയ അനുഭവമാണ്. അത് ഇതിലെ ഡയലോഗ് ഡെലിവറിയില് ഗുണകരമായി. ഇപ്പോള് ആളുകള് എന്നെ വിളിക്കുന്നതുതന്നെ ഷംനാത്തയെന്നാണ്. പടം കണ്ട് സെലിബ്രിറ്റികളുടെയും സംവിധായകരുടെയും മറ്റുമായി വന്ന കോളുകള് എന്നെ അതിശയിപ്പിച്ചു.
91 മുതല് 2000 വരെ നിരന്തരം സിനിമകളില്..?
"ഒന്നു മുതല് പൂജ്യം വരെ'യില് സ്കൂള്കുട്ടികളിലൊരാളായി. കനല്ക്കാറ്റാണ് ഞാന് ആദ്യമായി അഭിനയിച്ച സിനിമ. തുടര്ന്ന് ആധാരം, ഗോഡ്ഫാദര്, അഗ്നിദേവന്, ഭരണകൂടം, യോദ്ധ, പ്രവാചകന്, പൊന്നാരംതോട്ടത്തെ രാജാവ്...എല്ലാറ്റിലും നല്ല വേഷങ്ങള്. മോഹന്ലാലിനും മുകേഷിനും ജയറാമിനുമൊപ്പം സഹോദരി കഥാപാത്രങ്ങള്. "മഹാനഗര'ത്തില് അശോകന്റെയും "തറവാട്' സിനിമയില് സിദ്ധിഖിന്റെയും നായിക. ശ്രീകുമാരന് തമ്പിയുടെ "ബന്ധുക്കള് ശത്രുക്കളി'ലും നല്ല വേഷം. അക്കാലത്തു വലിയ വേഷങ്ങള് കിട്ടിയില്ലെങ്കിലും സുകുമാരിയമ്മ, വിദ്യാമ്മ, സീമച്ചേച്ചി തുടങ്ങിയവര്ക്കൊപ്പം സിനിമ ചെയ്തതു ഭാഗ്യം തന്നെയാണ്.
പിന്നീടു സീരിയലുകളില് സജീവമായത്..?
കാലടി ഓമനച്ചേച്ചി വഴി എത്തിയ എന്റെ ചിത്രങ്ങള് കണ്ടാണ് ടി.എസ്. സജിയുടെ "ഇണക്കം പിണക്കം' സീരിയലില് പ്രേംകുമാറിന്റെ നായികയായി വിളിച്ചത്. തുടര്ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും, തപസ്യ. ശ്രീകുമാരന് തമ്പിയുടെ സീരിയലില് ഉള്പ്പെടെ തുടര്ച്ചയായി മൂന്നു വര്ഷം സംസ്ഥാന പുരസ്കാരം. എനിക്കുവേണ്ടി കഥാപാത്രങ്ങളെഴുതി സീരിയലുകാര് കാത്തിരുന്ന കാലം."സൂത്രധാരനി'ലേക്കു ലോഹിതദാസ് വിളിച്ചെങ്കിലും ഡേറ്റുണ്ടായില്ല. സൈന്യം, അദ്വൈതം തുടങ്ങി ധാരാളം പടങ്ങള് അങ്ങനെ നഷ്ടമായി.
ഷംനാത്തയിലേക്ക് എത്തിയത്..?
Movies
ഇന്ദ്രന്സിന്റെ ഉള്ളുലയ്ക്കുന്ന അഭിനയമൂഹുര്ത്തങ്ങളില് തിളങ്ങി സൂര്യ-ആര്ജെ ബാലാജി ചിത്രം "കറുപ്പ്'. ആശ്രയവും അഭയവുമാകേണ്ട കോടതി നീതി നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള് നിസഹായതയിലാണ്ടുപോകുന്ന സാധാരണക്കാരന്റെ ആത്മവ്യഥയും നിര്വികാരതയും അനുഭവിപ്പിക്കുകയാണ് ഇന്ദ്രന്സിന്റെ മട്ടാഞ്ചേരി സുകുമാരന്. സൂര്യയുടെ നായകവേഷത്തിനും ചിത്രത്തിന്റെ കഥയ്ക്കും ജീവനും കരുത്തും പകരുന്ന കഥാപാത്രം.
മലയാളത്തിന്റെ ഇന്ദ്രന്സ് തമിഴക താരനിരയില് ചുവടുറപ്പിക്കുന്ന സുവര്ണനിമിഷം. ഇന്ദ്രന്സ് സണ്ഡേ ദീപികയോടു സംസാരിക്കുന്നു.
തമിഴ് ഓഫറുകള് പലതവണ നിരസിച്ചെങ്കിലും "കറുപ്പി'ലേക്ക് അടുപ്പിച്ചത്..?
Movies
ജീത്തു ജോസഫ്-മോഹന്ലാല് വിസ്മയം "ദൃശ്യം 3'ലെ കാരക്ടര് വേഷം ബ്രോക്കര് മത്തായിയെ പ്രേക്ഷകര് സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന് റിയാസ് നര്മകല. "മറിമായം', "അളിയന്സ്' ടെലിവിഷന് പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്ക്കു പരിചിതനായ റിയാസിന്റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.
അമ്പതോളം സിനിമകളില് ചെറുതും വലുതുമായ വേഷങ്ങള് ചെയ്തുവെങ്കിലും സിനിമ കണ്ടവര് ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്, സിനിമ... റിയാസ് സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്ക്കു നാട്ടുകാരില് നിന്നുണ്ടായ വലിയ പിന്തുണയില് നിന്നാണു തുടക്കം. 1998ല് "നര്മകല' എന്ന പേരില് മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്ഷം സ്റ്റേജ് ഷോയില് സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന് സംവിധാനം ചെയ്ത ദൂരദര്ശന് സീരിയല് "ടേക്ക് ഫോര് ഓകെ'യിലൂടെ മിനിസ്ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില് നടന് മധുവിന്റെ ഡ്യൂപ്പായി.
Movies
സിനിമ തീര്ന്നിട്ടും മനസില്നിന്നു വിട്ടൊഴിയാത "അതിരടി'യിലെ വിഷ്ണു അഗസ്ത്യയുടെ ജോസഫ് ജോപ്പന്. മെറിന്റെ ഓര്മകളോടുചേര്ന്ന് ജോപ്പന് പെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയംതൊടുന്ന വൈകാരിക മുഹൂര്ത്തങ്ങളിലൂടെ ഒരു കഥാപാത്രം ഉള്ളില് കൊരുക്കുന്ന അപൂര്വ അനുഭവം. മസ്തിഷ്ക മരണം, പ്രതിഛായ, അതിരടി തുടങ്ങിയ സമീപകാല സിനിമകളിലെ ആഴവും അര്ഥവും അഴകുമുള്ള വേഷങ്ങളിലൂടെ വിഷ്ണു അഗസ്ത്യ മലയാളത്തിന്റെ യുവതാരനിരയില് ചുവടുറപ്പിക്കുന്നു.
"ഒരു സിനിമയില് മൊത്തത്തില് വര്ക്കായി വരുന്നത് എന്താണെന്ന് റിലീസിന്റെ തലേന്നും നമുക്കറിയാനാവില്ല. മാസും നര്മവും ഉള്പ്പെടെ എല്ലാ സ്പേസും ഉള്ളപ്പോഴും അതിരടിയുടെ വൈകാരിക ഇടം നിലനില്ക്കുന്നതു ജോപ്പന്റെ കഥയിലാണ്. അതിലായിരുന്നു എന്റെ ജോലി. അതു ഫലപ്രാപ്തിയിലെത്തിയതില് സന്തോഷം'- വിഷ്ണു പറയുന്നു.
"അതിരടി'യിലേക്ക് എത്തിച്ചത്..?
ഞാന് കേട്ടതില് ഏറ്റവും നല്ല നറേഷനായിരുന്നു ജോപ്പന്. സംവിധായകന് അരുണ് അനിരുദ്ധനും തിരക്കഥാകൃത്ത് പോള്സണും കൂടിയാണു കഥ പറഞ്ഞത്. ഇതൊരു നല്ല സിനിമയായിരിക്കുമെന്നും ഈ ടീമിന്റെ ഭാഗമാകണമെന്നും തോന്നി. ഞാന് ഒരുപാടു ചെയ്തുപോരുന്ന വേഷങ്ങളിലൊന്നല്ലായിരുന്നു ജോപ്പന്. എന്താണു വേണ്ടതെന്നു സംവിധായകനു നല്ല ധാരണയുമുണ്ട്. ഒപ്പം സഞ്ചരിച്ചാല് മതി, നമ്മള് നന്നാകുമെന്ന തോന്നലിലാണ് ഈ സിനിമ ചെയ്തത്. കോളജ് ലുക്ക് ഉള്പ്പെടെ രണ്ടു ലുക്കുകളില് അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് മേക്കപ്പ് ആര്ട്ടിസ്റ്റ് റോണക്സിനു തന്നെയാണ്.
ഒരു കഥാപാത്രത്തിലേക്കു കയറുന്നതും ഇറങ്ങുന്നതും അനായാസമാണോ..?
സംവിധായകന് എന്താണു വേണ്ടതെന്നു മനസിലാക്കാനാണ് ഞാന് ഏറ്റവുമാദ്യം ശ്രമിക്കുന്നത്. പിന്നീടു കഥാപാത്രത്തിന്റെ മൈന്ഡ് സ്കേപ്പും മൈന്ഡ് സെറ്റും മനസിലാക്കും. കഥാപാത്രത്തെക്കുറിച്ചു ഞാന് മനസിലാക്കിയ കാര്യങ്ങള് തന്നെയാണോ സംവിധായകനും ഉദ്ദേശിക്കുന്നതെന്ന കാര്യത്തില് അദ്ദേഹവുമായി സംസാരിച്ചു വ്യക്തത വരുത്തും.
അതിലേക്ക് എത്തിക്കാന് ഇനി എന്തു ചെയ്യണമെന്ന് ആലോചിക്കും. ഇതിലെ എന്റെ കഥാപാത്രം ഒരു ബ്രേക്ക് ഡൗണിലാണ്. അയാള് തെറാപ്പിക്കു പോകുന്നുണ്ട്. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന സുഹൃത്തുക്കള്, വീട്...അടുപ്പമുള്ള എല്ലാറ്റില്നിന്നും അകന്നുമാറിയുള്ള ജീവിതം. ആ മനുഷ്യനോട് ആദ്യം എനിക്കു സഹാനുഭൂതിയാണു തോന്നിയത്. അതുമായി താദാത്മ്യം പ്രാപിച്ചാണ് ആ കഥാപാത്രം ചെയ്യാന് ശ്രമിച്ചത്.
ബേസിലിനെ അടുത്തറിയുമ്പോള്..?
Education
തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2026-28 ബാച്ചിലേക്കുളള അഭിമുഖം 16നു രാവിലെ 10 മുതൽ നടക്കും.
50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദവിദ്യാർഥികൾക്കും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് ഉള്ളവർക്കും, അതിനായി മേയ് അവസാനവാരം നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും ഈ അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക്: 9496366741/ 8547618290,
Movies
മമ്മൂട്ടിയുടെയും മോഹന്ലാലിന്റെയും പുനഃസമാഗമത്തിലൊരുങ്ങിയ പൊളിറ്റിക്കല് ആക്ഷന് ത്രില്ലര് "പേട്രിയറ്റ്' ജനഹൃദയങ്ങളില് ആവേശം വിതച്ച് ബോക്സ്ഓഫീസ് വിജയത്തോടെ രണ്ടാംവാരത്തിലേക്ക്. സൈബര് വിപ്ലവത്തിന്റെ പുതുയുഗത്തില് സാധാരണക്കാരന്റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചാണു സിനിമ.
ഇതു സംവിധായകന്റെ സിനിമയാണ്. ഇവിടെ കഥയാണു താരം. കഥയുടെ നെടുംതൂണായി മമ്മൂട്ടിയുടെ കഥാപാത്രം ഡാനിയല് ജെയിംസ്. ഡാനിയലിന്റെ ആത്മസുഹൃത്ത് കേണല് റഹീം നായിക്കായി മോഹന്ലാല് കഥയുടെ വൈകാരിക മൂഹൂര്ത്തങ്ങളില് തീ പടര്ത്തുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തും കോ-എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന് സംസാരിക്കുന്നു.
കഥ കണ്ടെത്തിയത്..?
നമ്മുടെ ചുറ്റുപാടുകളില് ഇപ്പോള് ധാരാളം ആത്മഹത്യകള് സംഭവിക്കുന്നുണ്ട്. അതിനെയൊക്കെ ചുറ്റിപ്പറ്റി ധാരാളം കേസുകളുമുണ്ട്. ആ കേസുകളിലെല്ലാം എന്തെങ്കിലുമൊക്കെ ഡിജിറ്റല് തട്ടിപ്പുകള് നടക്കുന്നുമുണ്ട്. അതായിരുന്നു ഈ കഥ ആലോചിക്കാനുള്ള പ്രചോദനം. നിരീക്ഷണ സോഫ്റ്റ്വെയര് പെരിസ്കോപ്പിനെക്കുറിച്ചു പത്രം വായിക്കുന്നവര്ക്കു ധാരണയുണ്ടാവും.
സൈബര് ദുരുപയോഗത്തിന്റെ മൂലകാരണത്തിലേക്ക് എത്തുമ്പോള് അതിനൊരു തീര്പ്പ് ഉണ്ടാകണമെന്ന ഒരു വ്യക്തിയുടെ തീരുമാനം. അങ്ങനെയാണു കഥാസഞ്ചാരം. സാധാരണക്കാരന്റെ പ്രതിനിധി എന്ന നിലയ്ക്കാണ് സ്കൂള്കുട്ടിയെ കാണിച്ചിരിക്കുന്നത്.
മുമ്പ് മോഹന്ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ചു കണ്ടത് "ട്വന്റി 20'യിലാണ്. ഈ സിനിമയോട് ഇരുവരുടെയും സമീപനം..?
Movies
പ്രൊഡക്ഷന് കണ്ട്രോളര്, എക്സിക്യൂട്ടീവ്, നടന്...ട്വിസ്റ്റും സസ്പെന്സുമുള്ള മൂന്നു പതിറ്റാണ്ടിന്റെ ജീവിത തിരക്കഥയാണ് നന്ദു പൊതുവാളിന്റെ സിനിമാസമ്പാദ്യം. കഥകള്ക്കും ജീവിതത്തിനും നടുവില് കയ്യെത്തുംദൂരത്ത് മോഹിച്ച വേഷങ്ങളില് പലരും ആടിത്തിമിര്ക്കുമ്പോള് അഭിനയമോഹം ഉള്ളിലൊതുക്കി നന്ദു പ്രൊഡക്ഷന്റെ കാര്യക്കാരനായി.
അതിനിടെ, ചെറിയ വേഷങ്ങളില് മിന്നിമറഞ്ഞ എത്രയെത്ര കഥാമുഹൂര്ത്തങ്ങള്. ഒടുവില്, 2024ല് സൈജുകുറുപ്പിന്റെ "ഭരതനാട്യ'ത്തിലും അതിന്റെ രണ്ടാംഭാഗം "മോഹിനിയാട്ട'ത്തിലും അശോകന് എന്ന ശ്രദ്ധേയവേഷം. കളക്ഷന് ഭണ്ഡാരത്തില് മോഹിനിയാട്ടം 25 കോടി പിന്നിടുമ്പോള് തന്റെ കഥാപാത്രം ഹിറ്റായതിന്റെ സംതൃപ്തിയിലാണ് നന്ദു.
"എന്റെ കരിയറിലെ വലിയ ഹിറ്റാണു മോഹിനിയാട്ടം. ഇതുവരെ വിളിക്കാത്ത പല സംവിധായകരും എന്നെ വിളിച്ച് അഭിനന്ദനമറിയിച്ചു. ഞാന് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നു പലരും പറഞ്ഞത് അംഗീകാരമാണ്. ഇതിനു മൂന്നാംഭാഗം വരുമെന്നാണു പ്രതീക്ഷ'- നന്ദു പറയുന്നു.
സിനിമയിലെ തുടക്കം..?
ഒമ്പതാം ക്ലാസിലാണ് അഭിനയത്തുടക്കം. അച്ഛന്റെ മുണ്ടുമുടുത്ത് പി. ചന്ദ്രകുമാറിന്റെ "സമയമായില്ലാ പോലും' സിനിമയിലെ ജാഥാസീനില്. എന്റെ നാടായ ഏലൂരിലായിരുന്നു ഷൂട്ടിംഗ്. ആ സീനിലേക്ക് കുറേയാളുകളെ സംഘടിപ്പിച്ചു.
പിന്നീടു ഹാസ്യകലാപ്രകടനവും കോമഡി സ്കിറ്റുകളുമായി കുറേക്കാലം. കൊതുകു നാണപ്പന്റെ "ത്രീ മസ്ക്വിറ്റോസാ'യിരുന്നു പ്രചോദനം. അക്കാലത്തു മുംബൈയില് ഹൈ സെറ്റപ്പിലായിരുന്നു അച്ഛന്റെ ബന്ധുക്കള്. പഠനം മറന്ന് ശ്രദ്ധ നാടകത്തിലായപ്പോള് അച്ഛന് അവരോട് എന്റെ ജോലിക്കാര്യം സൂചിപ്പിച്ചു. അവര് നോക്കട്ടെ എന്നു പറയുന്നതിനുമുമ്പ് അച്ഛന് എന്നെ നാടുകടത്തി!
അങ്ങനെ എണ്പതുകളില് ബോംബെയില് എയര് കാര്ഗോ അസിസ്റ്റന്റായി. അവിടെ സുഹൃത്തുക്കളായ രവികുമാര്, മണി നായര് എന്നിവരുമായി ചേര്ന്ന് തരംഗിണി ഓര്ക്കസ്ട്ര തുടങ്ങി. ഒട്ടേറെ താരനിശകള്. നാട്ടില് നിന്നു പിന്നണിഗായകരെ പങ്കെടുപ്പിച്ച് ഗാനമേളകള്. ക്രമേണ പ്രോഗ്രാമുകള് സംഘടിപ്പിക്കലായി എന്റെ പ്രധാന ജോലി! അതിനിടെ മുംബൈയിലെത്തിയ മിമിക്രി ആര്ട്ടിസ്റ്റ് അബിയുമായി ചേര്ന്ന് മലയാളി സമാജങ്ങളുടെ പരിപാടികളില് പ്രോഗ്രാം ചെയ്തുതുടങ്ങി. രണ്ടരവര്ഷം കഴിഞ്ഞ് അബി നാട്ടിലേക്കു മടങ്ങി.
കുറേ നാളുകള്ക്കുശേഷം ജീവിതത്തിന്റെ മുംബൈ ഷെഡ്യൂളിനു പായ്ക്കപ്പ് പറഞ്ഞ് നാട്ടിലെത്തിയപ്പോള് അബി എന്നെ കൊച്ചിന് ഓസ്കാറില് ചേര്ത്തു. പിന്നീട് കൊച്ചിന് സാഗര് എന്ന ട്രൂപ്പ് തുടങ്ങിയപ്പോള് ദിലീപ്, നാദിര്ഷ, കോട്ടയം നസീര്, സലീംകുമാര്, ഏലൂര് ജോര്ജ്, ടിനി ടോം, ഗിന്നസ് പക്രു, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ട്രൂപ്പില് എന്നെയും കൂട്ടി. കോമഡി സ്കിറ്റുകളില് അഭിനയിച്ചു.
പിന്നീടു വീഡിയോ കാസറ്റുകളുടെ കാലമായി. സൈനുദീനൊപ്പം കാസറ്റ് ചെയ്തു. നാദിര്ഷ പാരഡിയെഴുതിയ കാസറ്റുകള് വിഷ്വല് ചെയ്തപ്പോള് ആര്ട്ടിസ്റ്റുകളെ സംഘടിപ്പിക്കാൻ അവസരമുണ്ടായി. അതു സംവിധാനം ചെയ്യാന് ദിലീപിനൊപ്പം അന്ന് സംവിധാന സഹായി ആയിരുന്ന ലാല് ജോസും വന്നിരുന്നു.
സിനിമയില് പ്രൊഡക്ഷന് കോഓര്ഡിനേറ്റ് ചെയ്താല് രക്ഷപ്പെടാമെന്ന് ലാല് ജോസിന്റെ ഐഡിയ. ദിലീപിന്റെ "സല്ലാപം' ഹിറ്റായ സമയം. ദിലീപിന്റെ സഹായത്തിൽ സെവന്ആര്ട്സ് മോഹനുമായി പരിചയത്തിലായി.
തുടര്ന്ന് "ലേല'ത്തില് പ്രൊഡക്ഷന് മാനേജരായി സിനിമയിലേക്ക്. ആനക്കാട്ടില് വൈന്സ് ഷോപ്പിലെ ജോലിക്കാരനായി സ്ക്രീനിലുമെത്തി. അവിടംതൊട്ട് ജോഷിസാറിന്റെ മിക്ക സിനിമകളുടെയും ഭാഗമായി.
എല്ലാറ്റിലും സെവന് ആര്ട്സ് മോഹനായിരുന്നു കണ്ട്രോളര്. സുരേഷ്ഗോപി, രഞ്ജിപണിക്കര് ബന്ധങ്ങള്ക്കും തുടക്കം. തുടര്ന്നു ലാല് ജോസ്, പ്രിയദര്ശന്, ജോഷി സിനിമകളില് പ്രൊഡക്ഷന്ചുമതല. അവരുടെ സിനിമകളില് ചെറുതും വലുതുമായ വേഷങ്ങളും ചെയ്തു.
ഹരികുമാരന് തമ്പി നിര്മിച്ച് കലാഭവന് അന്സാറിന്റെ തിരക്കഥയില് ബാലു കിരിയത്ത് സംവിധാനം ചെയ്ത "മിമിക്സ് ആക്ഷന് 500'ൽ പത്തു നായകന്മാരില് ഒരാളായി അഭിനയിച്ചു. ശങ്കരന്കുട്ടി, അതായിരുന്നു കഥാപാത്രം. ലാല് ജോസിന്റെ "ചന്ദ്രനുദിക്കുന്ന ദിക്കില്' കന്നട വേഷം. "മറവത്തൂര് കനവി'ല് പള്ളിയിലെ പാട്ടുകാരന്. കരുണാമയനേ എന്ന ഹിറ്റ് പാട്ടുസീനില്. സത്യന് അന്തിക്കാടിന്റെ "ഭാഗ്യദേവത'യിലും "പുതിയ തീരങ്ങളി'ലും കാരക്ടര് വേഷങ്ങൾ.
കാമ്പുള്ള കഥാപാത്രങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ..?
തുടര്ച്ചയായി അഭിനയിക്കാന് കിട്ടിയാലല്ലേ വരുമാനമുണ്ടാവുകയുള്ളൂ. അഭിനയം മിക്കപ്പൊഴും ചെറിയ വേഷങ്ങളിലൊതുങ്ങി. വരുമാനം പ്രൊഡക്ഷനില് നിന്നായിരുന്നു. എല്ലാവരുമായും ഞാന് പ്രവര്ത്തിച്ചിട്ടുണ്ട്. എല്ലാവര്ക്കും എന്നെ അറിയാവുന്നതുമാണ്.
നേരിട്ടു കാണുമ്പോള് " ഉറപ്പായും വിളിക്കും, ധൈര്യമായിരിക്ക്' എന്നൊക്കെ പറയും. പല വേഷങ്ങളും കാണുമ്പോള് "ഈശ്വരാ അത് എനിക്കു തന്നിരുന്നെങ്കില്, എന്താണു വിളിക്കാത്തത്' എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. സച്ചിയുടെ"ഡ്രൈവിംഗ് ലൈസന്സി'ലെ പ്രൊഡക്ഷന് കണ്ട്രോളർ, ജോഷിയുടെ "പാപ്പനി'ലെ രവിവര്മന്റെ മാനേജര് വേഷം, പ്രിയദർശന്റെ "അറബീം ഒട്ടകോം പി. മാധവന് നായരും' സിനിമയിലെ വേഷം, 'വെട്ട'ത്തിലെ ട്രെയിന് യാത്രികന്, ഷാഫി, റാഫി സിനിമകളിലെ വേഷങ്ങള്...ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു.
ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമെത്തിയത്..?
Movies
ചരിത്രവും ഭാവനയും ചേരുംപടി ഇഴചേരുന്നിടത്താണ് തലമുറകളെ വിസ്മയിപ്പിക്കുന്ന പിരീഡ് സിനിമകളുടെ പിറവി. കേരളമനസില്നിന്ന് അടര്ത്തിമാറ്റാനാവാത്ത വിമോചനസമര പശ്ചാത്തലത്തില് ഡിജോ ജോസ് ആന്റണിയൊരുക്കിയ ടൊവിനോ മാസ് എന്റര്ടെയ്നര് പള്ളിച്ചട്ടമ്പി തിയറ്ററുകളില് തരംഗമാകുന്നു.
ക്രിസ്റ്റഫര് കൃഷ്ണപിള്ള എന്ന വീരോചിത നായകപ്പെരുമയില് ടൊവിനോയും റബേക്കയെന്ന റൊമാന്റിക് ചാരുതയുടെ തിളക്കത്തില് കയാദു ലോഹറും പട്ടേലര് കുഞ്ഞമ്പു നമ്പ്യാര് എന്ന വമ്പന് സർപ്രൈസ് വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും പടര്ത്തുന്ന ആവേശത്തീ. ടൊവിനോ തോമസ് എന്ന ഗംഭീര നടനെ മാസ് ചേരുവകളോടെ അവതരിപ്പിച്ച് ഒന്നാംതരം തിയട്രിക്കല് അനുഭവമൊരുക്കിയ സംവിധാനമികവിൽ ഡിജോ ജോസ് ആന്റണി.
"ഞാന് ചെയ്തതില് ഏറ്റവും പ്രയാസമേറിയ യോണറാണ് ഈ സിനിമയുടേത്. ആക്്ഷനും ഇമോഷനും റൊമാന്സുമുള്ള ഫാമിലി പിരീഡ് ഡ്രാമയാണിത്. കംപ്ലീറ്റ് പാക്കേജ്. ഒരു നാടിന്റെയും ആ നാടിന്റെ നായകന്റെയും കഥ പറയുന്ന സിനിമയാണിത്. അത് ആവശ്യപ്പെടുന്ന ആക്്ഷനുമുണ്ട്'- ഡിജോ പറയുന്നു.
കഥാപശ്ചാത്തലം..?
1957-58 കാലഘട്ടത്തില് കേരളത്തില് കമ്യൂണിസ്റ്റ് ഭരണം കൊണ്ടുവന്ന ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസ ബില്ലുമൊക്കെയാണ് കഥാപശ്ചാത്തലം. വിമോചനസമരകാലത്ത് കാണിയാര് എന്ന ദേശത്തെ ക്രിസ്റ്റഫര് സേനയെ അടവുകള് പഠിപ്പിക്കാനായി അവര് നിയമിച്ച ക്രിസ്റ്റഫറാണ് ഈ സിനിമയിലെ നായകൻ പള്ളിച്ചട്ടന്പി.
ടൊവിനോയ്ക്കൊപ്പം ഒരു സിനിമ എന്നതു തുടക്കത്തിലേയുള്ള സ്വപ്നമല്ലേ..?
Movies
ഹരിഹരന്റെ മയൂഖത്തിലൂടെ സിനിമയിലെത്തിയ സൈജുകുറുപ്പ് നായകന്, വില്ലന്, കേന്ദ്രകഥാപാത്രം, സപ്പോര്ട്ടിംഗ് ആക്ടര് എന്നിങ്ങനെ വേറിട്ട വേഷപ്പകര്ച്ചകളില് അഭിനയയാത്രയുടെ 20 വര്ഷങ്ങള് പിന്നിടുകയാണ്. സൈജു നായകനും സഹനിര്മാതാവുമായി 2024ല് റിലീസായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം "മോഹിനിയാട്ടം' ഈമാസം 10നു തിയറ്ററുകളിലെത്തും.
കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത "മോഹിനിയാട്ട'ത്തില് സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്ട്ട്, ജഗദീഷ്, ബേബി ജീന് എന്നിവരും പ്രധാന വേഷങ്ങളില്.
"എന്റെ കരിയറിലെ ഏറ്റവും വലിയ പടമാണിത്. പ്രായഭേദമെന്യേ ഏതു തലമുറയ്ക്കും കാണാവുന്ന ക്രൈം ത്രില്ലര്. ഡാര്ക് ഹ്യൂമര് അല്ലെങ്കില് കോമഡി ഫാമിലി സിനിമ. ചെറിയ രീതിയിൽ ഹൊറർ എലമെന്റ് കൂടിയുണ്ട്. എല്ലാ പറഞ്ഞിരിക്കുന്നതു നർമത്തിലാണ്'- സൈജു പറയുന്നു.
വീണ്ടും പ്രൊഡ്യൂസറാകുമ്പോള്..?
ആദ്യത്തെ പടം "ഭരതനാട്യം' ഓടിടി ഹിറ്റായിരുന്നു. അതു തിയറ്ററില് കാര്യമായി വിജയിച്ചില്ല. അതിന്റെ റവന്യൂ ഷെയറിംഗ് തിരിച്ചുപിടിക്കാന് ഒന്നേകാല് വര്ഷമെടുത്തു. ലാഭമൊന്നും ഉണ്ടായില്ല. പക്ഷേ, മുടക്കുമുതൽ തിരിച്ചുകിട്ടി. ഇനിയൊരു പടം നിർമിക്കുന്നില്ല എന്നു തീരുമാനിച്ചു. തിയറ്ററില് ഹിറ്റ് കൊടുക്കാനായില്ലെങ്കില് പിന്നെ പടം നിര്മിച്ചിട്ട് എന്തുകാര്യം.
അങ്ങനെയിരിക്കെ "ഭരതനാട്യ'ത്തിന്റെ സഹനിര്മാതാവ് തോമസ് തിരുവല്ല അതിന്റെ രണ്ടാം ഭാഗം ചെയ്യാം എന്നുപറഞ്ഞു. ആദ്യഭാഗത്തില് നിർമാണ പങ്കാളി ആയിരുന്നതിനാല് രണ്ടാം ഭാഗത്തിലും ഞാൻ തുടർന്നു. പാര്ട്ട് 2 അല്ലായിരുന്നുവെങ്കില് ഞാന് ചിലപ്പോള് കൈകൊടുക്കില്ലായിരുന്നു. റിപ്പീറ്റ് വാച്ച് വാല്യു ഉള്ള ഒരു പടമാണു "ഭരതനാട്യം'. അതാണ് ആ സിനിമ നല്കിയ സന്തോഷം.
മോഹിനിയാട്ടം' എന്ന പേരിനു പിന്നില്..?
Kerala
തിരുവനന്തപുരം: മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്സ്ബുക്കിൽ പുനഃസ്ഥാപിച്ചു. തെരരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ഒരു സ്വകാര്യ ചാനലിന്റെ എഫ്ബി പേജിൽ നിന്നാണ് വീഡിയോ ഒഴിവാക്കിയിരുന്നത്. പോലീസിന്റെ ആവശ്യപ്രകാരമാണ് മെറ്റയുടെ നടപടി. അഭിമുഖം നീക്കം ചെയ്തത് വിവാദമായിരുന്നു. കമന്റുകൾ നീക്കം ചെയ്യാനുള്ള അപേക്ഷയിൽ പോസ്റ്റ് റിമൂവ് ചെയ്യുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
പോസ്റ്റ് നീക്കം ചെയ്ത നടപടി ഒഴിവാക്കണമെന്ന് പോലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രത്തൻ യു. ഖേൽക്കർ വ്യക്തമാക്കിയിരുന്നു. തന്റെ ഇന്റർവ്യൂ വീഡിയോ നീക്കം ചെയ്യാൻ പോലീസിന് എന്ത് അവകാശമാണുള്ളതെന്ന് വി.ഡി സതീശൻ ചോദിച്ചു.
പോലീസ് ആവശ്യപ്പെട്ടിട്ടാണ് മെറ്റ നീക്കം ചെയ്തതെന്നും എന്തിനാണ് ഭയക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തിയിരുന്നു.
Movies
ഒരു ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ, ആരെയും അസിസ്റ്റ് ചെയ്യാതെ പ്രേക്ഷകരെ മലയാളത്തിലെ എക്കാലത്തെയും മികച്ച ടൈം ലൂപ്പ്, ടൈം ട്രാവല് കാഴ്ചകളുടെ വിസ്മയവനത്തിലെത്തിക്കുകയാണ് സംഭവം അധ്യായം ഒന്നിലൂടെ സംവിധായകന് ജിത്തു സതീശന് മംഗലത്ത്.
ജിത്തു കഥയെഴുതി സംവിധാനംചെയ്ത "സംഭവം’ എന്ന ഷോര്ട്ട് ഫിലിമില് നിന്നാണ് ഈ സിനിമയുടെ പിറവി. അസ്കര് അലി, വിനീത്കുമാര്, സിദ്ധാര്ഥ് ഭരതന്, അസീം ജമാല്, സെന്തില്കൃഷ്ണ തുടങ്ങിയവര് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മേക്കിംഗ് മികവില് മഹാസംഭവമാവുകയാണ്.
"മിസ്റ്ററി ഫാന്റസി ത്രില്ലര് ഇഷ്ടപ്പെടുന്നവര്ക്കുള്ള സിനിമയാണിത്. തിയറ്ററില് തന്നെ അനുഭവിച്ചറിയണം. ആ രീതിയിലാണ് ഇതിന്റെ ശബ്ദവും ദൃശ്യങ്ങളുമൊക്കെ ഒരുക്കിയിട്ടുള്ളത്’-ജിത്തു പറയുന്നു.
സിനിമയിലെ തുടക്കം..?
ഏഴു വര്ഷമായി സിനിമയിലെത്താനുള്ള ശ്രമങ്ങളിലായിരുന്നു. ബാങ്കിംഗ് മേഖലയിലായിരുന്നു ജോലി. അക്കാലത്തുതന്നെ സംവിധാന സഹായിയാകാന് ശ്രമിച്ചെങ്കിലും നടന്നില്ല. കഥകളുമായി പല നിര്മാണക്കമ്പനികളെയും സമീപിച്ചു. സിനിമയിലേക്കുള്ള ചവിട്ടുപടി എന്ന രീതിയില് ഷോര്ട്ട് ഫിലിമുകള് ചെയ്തുതുടങ്ങി.
അതിൽ "സംഭവം’ എന്ന ഷോര്ട്ട് ഫിലിം ശ്രദ്ധനേടി. അങ്ങനെ ഫഹദ് എന്ന നിര്മാതാവ് ഞങ്ങളെ സമീപിച്ചു. പല കഥകളും ചര്ച്ചയായി, അവസാനം "സംഭവ’ത്തിന്റെ തന്നെ വിപുലീകരിച്ച കഥ സിനിമയാക്കാന് തീരുമാനിച്ചു. വാസ്തവത്തില് സംഭവത്തിന്റെ ആശയം സിനിമയ്ക്കുവേണ്ടിത്തന്നെയായിരുന്നു. അതിന്റെ ഒരു ഭാഗമെടുത്താണു ഷോര്ട്ട് ഫിലിം ചെയ്തത്.
ഷോര്ട്ട് ഫിലിമില് നിന്നു സിനിമയുണ്ടാക്കാനുള്ള ആത്മവിശ്വാസം..?
15 മിനിറ്റുള്ള സിനിമ എന്ന രീതിയിലാണ് ഞാന് ഷോര്ട്ട് ഫിലിമിനെ കാണുന്നത്. അല്ഫോണ്സ് പുത്രന്റെ "നേരം’, പ്രദീപ് രംഗനാഥന്റെ "ലവ് റ്റുഡേ’എന്നിവയൊക്കെ ആദ്യം ഷോര്ട്ട്ഫിലിമുകളായിരുന്നു. അതുതന്നെയായിരുന്നു ആത്മവിശ്വാസം. കഥപറച്ചിലിന്റെ ഒരു ഘട്ടത്തില് നിര്ത്തിവച്ച നിലയിലായിരുന്നു "സംഭവം’ ഷോര്ട്ട്ഫിലിം. ബാക്കി അറിയാനുള്ള ആകാംക്ഷ ആ സമയത്തുതന്നെ പ്രേക്ഷകരില് നിന്നുണ്ടായി. അതു സിനിമയായി കാണണമെന്ന കമന്റുകളുമുണ്ടായി. അതൊക്കെ കണ്ടപ്പോള് ഒന്നു ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു.
കഥാപശ്ചാത്തലം..?
കേരള-തമിഴ്നാട് അതിര്ത്തിലെ ഒരു വനപ്രദേശം. ആ കാടിനുള്ളില് കയറിയവരാരും ഇതേവരെ ജീവനോടെ പുറത്തിറങ്ങിയിട്ടില്ല. കാണാതായ ഒരു തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷിച്ച് മൂന്ന് കേരള പോലീസുകാര് ആ വനത്തിലേക്കു പ്രവേശിക്കുന്നു. അന്വേഷണത്തിനിടെ അവര്ക്കു ടൈം ലൂപ്പ്, ടൈം ട്രാവല് തുടങ്ങിയ വിചിത്ര പ്രതിഭാസങ്ങള് നേരിടേണ്ടിവരുന്നു. ആ കാടിനുള്ളില് എന്താണു സംഭവിക്കുന്നത് എന്നതിന്റെ ഉത്തരമാണു സിനിമ പറയുന്നത്.
കഥയിലേക്കു ടൈം ലൂപ്പ്, ടൈം ട്രാവല് കൊണ്ടുവന്നത്..?
അത്തരം ജോണറിലുള്ള ചുരുളി, ട്രയാങ്കിള്, ടൈം ക്രൈംസ് തുടങ്ങിയ സിനിമകളും ഡാര്ക്ക്, ലോസ്റ്റ് എന്നീ സീരീസുകളുമൊക്കെ ഏറെയിഷ്ടമാണ്. അത്തരം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചുതന്നെ ചെയ്തതാണ്. ടൈം ട്രാവല് ബ്രാഞ്ച് തിയറിയും ഇതില് ഉപയോഗിച്ചിട്ടുണ്ട്.
കാസ്റ്റിംഗില് ശ്രദ്ധിച്ചത്..?
Education
പറവൂര്: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില് (കിക്മ) എംബിഎ (ഫുള്ടൈം) 2025-27 ബാച്ച് പ്രവേശനത്തിനുള്ള അഭിമുഖം 28ന് രാവിലെ 10 മുതല് ഒന്നു വരെ പറവൂര് മൂകാംബി റോഡിലുള്ള സഹകാരി ഭവനിലെ സഹകരണ പരിശീലന കോളജില് നടത്തും. ഫോൺ: 7907375755.
Movies
പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കഥയെഴുതി സംവിധാനം ചെയ്ത "കരുതൽ’ എന്ന ചിത്രം പ്രേക്ഷകരിൽ നേർത്ത നോവു പടർത്തിയ ഒന്നായിരുന്നു. വലിയ വീടുകളിൽ തനിച്ചായിപ്പോകുന്ന പ്രായമായ മാതാപിതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഒരു ഫോൺവിളിക്കും കരുതൽ സ്പർശത്തിനും കാത്തിരിക്കുന്നവരുടെ കഥ.. സിനിമയെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു...
ഈ പ്രമേയം തെരഞ്ഞെടുക്കാനുള്ള കാരണം?
കാലത്തിന് അനിവാര്യമായ പ്രമേയമാണെന്ന് ഉറപ്പുണ്ടായിരുന്നു. പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ നാട്ടിൽ ഒട്ടേറെയുണ്ട്. പഠനത്തിനും ജോലിക്കുമായി പോകുന്ന മക്കൾ നാട്ടുകാർ എന്തുപറയും എന്ന ന്യായംവച്ച് ഇവരെ സംരക്ഷണകേന്ദ്രങ്ങളിലാക്കാനും തയാറാകുന്നില്ല. വിദേശങ്ങളിൽ.
പലപ്പോഴും ഈ മാതാപിതാക്കളുടെ ജീവനുപോലും മോഷ്ടാക്കളിൽനിന്നൊക്കെ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമയെക്കുറിച്ചു ചിന്തിച്ചത്.
മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോഴുണ്ടായ വ്യത്യാസം?
ഷോർട്ട്ഫിലിമുകളാണ് ഞാൻ മുന്പു ചെയ്തിരുന്നത്. പെട്ടെന്ന് ബിഗ് സ്ക്രീനിലേക്കു വന്നപ്പോൾ ഒരു തുടക്കക്കാരൻ എന്ന നിലയിൽ ധാരാളം വെല്ലുവിളികൾ നേരിട്ടിരുന്നു. എങ്കിലും പിന്തുണയായി ഒരു ടീം കൂടെയുണ്ടായതിനാൽ പേടി തോന്നിയില്ല.
കരുതൽ എന്ന ചിത്രം സമൂഹത്തിനു നൽകുന്ന സന്ദേശം?
ചിത്രത്തിന്റെ പേരിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ട്. ലോകത്തിൽ ഏതൊരു ബന്ധം എടുത്തു നോക്കിയാലും അതിന്റെയെല്ലാം അടിസ്ഥാനം കരുതൽ ആണ്. മാതാപിതാക്കൾക്ക് മക്കളോടുള്ള കരുതൽ, അതുപോലെ തിരിച്ചും. കൂട്ടുകാരോടും കൂടപ്പിറപ്പുകളോടും സഹജീവികളോടുമുള്ള കരുതൽ, ഭാര്യാഭർതൃ ബന്ധം...
എല്ലാത്തിന്റേയും അടിസ്ഥാനം കരുതലാണ്. എല്ലാ ബന്ധങ്ങളെയും കരുതലോടെ കാണണം, എല്ലാ വ്യക്തികളേയും കരുതലോടെ കാണണം എന്ന സന്ദേശമാണ് സിനിമയിലൂടെ നൽകിയത്. മിക്കവരും ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് ചിത്രത്തിൽ പറഞ്ഞത്. ഇത് ഞങ്ങളുടെ കഥയാണല്ലോ എന്നാണ് സിനിമകണ്ടിറങ്ങിയ പലരും പറഞ്ഞത്. അതുതന്നെയാണ് ആദ്യ സിനിമ നൽകിയ സംതൃപ്തി.
Movies
ദിവ്യപ്രഭയുടെ അഭിനയ വിസ്മയങ്ങളിലേറെയും "അറിയിപ്പ്’, "ഫാമിലി’, "പ്രഭയായ് നിനച്ചതെല്ലാം’, തമാശ’ എന്നിങ്ങനെ കലാമൂല്യമേറിയ സിനിമകളിലാണ്. അതേസമയം, "ഇതിഹാസ’, "ടേക്ക്ഓഫ്’, "നിഴല്’ തുടങ്ങിയ കമേഴ്സ്യല് ഹിറ്റുകളിലെ വേറിട്ട വേഷങ്ങളും നമ്മുടെ മുന്നിലുണ്ട്. എല്ലാത്തരം സിനിമകളും വേഷങ്ങളും ഇഷ്ടത്തോടെ ആസ്വദിച്ച് അതിലേക്ക് അലിഞ്ഞുചേരുന്ന അഭിനയപ്രണയം.
കൃഷാന്തിന്റെ പുത്തന്പടം മസ്തിഷ്കമരണ’ത്തില് ചിരിയുണര്ത്തുന്ന, അമിതാവേശം തുളുമ്പുന്ന, സരസമായ വക്കീല് കഥാപാത്രം ഡെസ്റ്റിമോണ ദിവ്യപ്രഭയിലെ അഭിനേത്രിയുടെ ഇതുവരെ കാണാത്ത മുഖങ്ങളുടെ വെളിപ്പെടുത്തലാകുന്നു.
"എനിക്ക് ഇങ്ങനെയൊരു ബ്രേക്ക് ആവശ്യമായിരുന്നു. എന്നെ ഇങ്ങനെ കാണുമ്പോള് ആളുകള് മാറി ചിന്തിച്ചേക്കാം. എനിക്കായി പലതരം കഥാപാത്രങ്ങള് ആലോചിക്കാനുള്ള സന്ദര്ഭം ഇതിലൂടെ ഉണ്ടാവട്ടെ’ -ദിവ്യപ്രഭ പറയുന്നു.
കൃഷാന്തിന്റെ സിനിമ ആഗ്രഹിച്ചിരുന്നോ..?
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിവികെ സ്ഥാനാർഥികളെ കണ്ടെത്താൻ അഭിമുഖം ആരംഭിച്ചു. സ്ഥാനാർഥിത്വം ആഗ്രഹിച്ച് നൂറുകണക്കിനു പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ പണയൂരിലെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തിയാണ് അഭിമുഖം നടത്തുന്നത്. 234 മണ്ഡലങ്ങളിലും തനിച്ചു മത്സരിക്കാനാണ് നീക്കമെങ്കിലും ടിവികെയെ എൻഡിഎ സഖ്യത്തിലെത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
വിസിൽ ചിഹ്നമാണ് ടിവികെയ്ക്ക് അനുവദിച്ചിട്ടുള്ളത്. പാർട്ടി അധ്യക്ഷൻ വിജയ് പെരമ്പൂര് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വികസനത്തില് പിന്നോക്കം നില്ക്കുന്ന നിമയസഭാ മണ്ഡലത്തില് നിന്നും താന് ജനവിധി തേടുമെന്ന് നേരത്തെ വിജയ് പ്രഖ്യാപിച്ചിരുന്നു.
Movies
"പവിഴ മഴയേ’, "രതിപുഷ്പം’, "പറുദീസ’, "ഇല്യൂമിനാറ്റി’, "ആരാധികേ’, "ഏയ് ബനാനേ’, "ആദരാഞ്ജലി നേരട്ടെ’, "തലതെറിച്ചവര്’, "ബേബി ബേബി’, "ഹാര്ട്ട് അറ്റാക്ക്’, "നിലാ കായും വെളിച്ചം’, "കുഞ്ഞിക്കവിള് മേഘമേ’...തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് വിനായക് ശശികുമാര് ആദ്യമായി തിരക്കഥയൊരുക്കിയ വെബ്സീരീസ് "റോസ്ലിന്’ ഹോട്ട് സ്റ്റാറിനെ തീപിടിപ്പിച്ചു മുന്നേറുന്നു.
ജീത്തു ജോസഫിന്റെ സംവിധാനസഹായി സുമേഷ് നന്ദകുമാര് സംവിധാനം ചെയ്ത സീരീസില് വിനീത്, മീന, സഞ്ജന ദിപു, ഹക്കീം ഷാജഹാന് എന്നിവര് പ്രധാന വേഷങ്ങളില്.
"റോസ്ലിന് എന്ന പതിനേഴുകാരിയുടെ ഒരവധിക്കാലം. നിങ്ങളും അവള്ക്കൊപ്പം ചെലവിടുന്നു എന്ന മാനസികാവസ്ഥയിൽ ഈ സീരീസ് കാണൂ. കഥാസഞ്ചാരം അതിവേഗത്തിലല്ലെങ്കിലും നിങ്ങള് ഇതില് ചെലവഴിക്കുന്ന സമയം പാഴാകാതെ, തൃപ്തിതരുന്ന, ഒരുപക്ഷേ ഞെട്ടിക്കുന്ന ഒരു കഥാവസാനം ഞാന് ഉറപ്പുതരുന്നു’ -വിനായക് ശശികുമാർ പറയുന്നു.
തിരക്കഥയെഴുത്ത് ആഗ്രഹിച്ചിരുന്നോ..?
Movies
മോഹൻലാലുമായി നടത്തിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ പ്രധാനനിമിഷങ്ങളെല്ലാം ഓർത്തെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസുതുറന്നത്.
കോടിയേരി ബാലകൃഷ്ണൻ മരിച്ചത് തനിക്ക് വലിയ വിഷമം ഉണ്ടാക്കിയെന്നും പിണറായി പറയുന്നുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വീട്ടിൽ ഉണ്ടാക്കുന്നതാണെന്നും അതിന്റെ രുചി മറ്റെവിടെ പോയാലും കിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായനവും ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്. മലയാള സിനിമയിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ട്. ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നു. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്.
രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്നാണ് തോന്നിയിരുന്നത്. അതെല്ലാം വളര്ന്നപ്പോൾ താൻ തന്നെ മാറ്റിയെടുത്തു.
തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ ചെറുപ്രായത്തില് തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
സന്യാസ ജീവിതത്തിന്റെ അംശം മനസിലുണ്ട്. മാതാപിതാക്കൾ ഈശ്വര വിശ്വാസികളായിരുന്നു. രാമായണവും കൃഷ്ണപ്പാട്ടും അമ്മയ്ക്ക് വായിച്ചുകൊടുക്കും. അഞ്ചാം തരത്തിൽ ആദ്യ പഠനം അവസാനിച്ചു. അമ്മ ജീവിതത്തില് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന് കൂട്ടിച്ചേര്ത്തു.
എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ. അമ്മയുടെ വേർപിരിയൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരക്ഷരം പോലും പുറത്ത് പറയാൻ സാധിച്ചിട്ടില്ല. അത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്.
അഞ്ചാം തരത്തിൽ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്കൂളിൽ ചേരുന്നതെന്നും അദ്ദേഹം ഓർത്തു.
യുപി സ്കൂളിൽ വച്ച് കഥാപ്രസംഗം നടത്തിയിരുന്നു. ചെറുപ്പത്തിൽ നന്നായി വായിക്കുമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. ടോൾസ്റ്റോയ്, വിക്ടർ ഹ്യൂഗോ, തകഴി എന്നിവരുടെ രചനകൾ വായിക്കുമായിരുന്നു. തനിക്കെതിരെ വരുന്ന വാർത്തകളിൽ വ്യാകുലപ്പെടാറില്ല, അതിൽ ഇടപെടാറില്ല.
ഇന്ന് വരെ ഒരു വാർത്തയിലും നേരിട്ട് വിളിച്ച് ഇടപെടൽ നടത്തിയിട്ടില്ല. പാർട്ടിയോടുള്ള എതിർപ്പാണ് തന്നെ പറ്റിയുള്ള വാർത്തകൾ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായന, ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്.
ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കുട്ടിക്കാല ഓർമകൾ നടൻ മോഹൻലാലുമായി പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസുതുറന്നത്.
ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായനവും ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്. മലയാള സിനിമയിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ട്. ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നു. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്.
രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്നാണ് തോന്നിയിരുന്നത്. അതെല്ലാം വളര്ന്നപ്പോൾ താൻ തന്നെ മാറ്റിയെടുത്തു.
തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ ചെറുപ്രായത്തില് തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
സന്യാസ ജീവിതത്തിന്റെ അംശം മനസിലുണ്ട്. മാതാപിതാക്കൾ ഈശ്വര വിശ്വാസികളായിരുന്നു. രാമായണവും കൃഷ്ണപ്പാട്ടും അമ്മയ്ക്ക് വായിച്ചുകൊടുക്കും. അഞ്ചാം തരത്തിൽ ആദ്യ പഠനം അവസാനിച്ചു. അമ്മ ജീവിതത്തില് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന് കൂട്ടിച്ചേര്ത്തു.
എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ. അമ്മയുടെ വേർപിരിയൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരക്ഷരം പോലും പുറത്ത് പറയാൻ സാധിച്ചിട്ടില്ല. അത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്.
അഞ്ചാം തരത്തിൽ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനധ്യാപകനും മാനേജറും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യുപി സ്കൂളിൽ ചേരുന്നതെന്നും അദ്ദേഹം ഓർത്തു.
യുപി സ്കൂളിൽ വച്ച് കഥാപ്രസംഗം നടത്തിയിരുന്നു. ചെറുപ്പത്തിൽ നന്നായി വായിക്കുമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. ടോൾസ്റ്റോയ്, വിക്ടർ ഹ്യൂഗോ, തകഴി എന്നിവരുടെ രചനകൾ വായിക്കുമായിരുന്നു. തനിക്കെതിരെ വരുന്ന വാർത്തകളിൽ വ്യാകുലപ്പെടാറില്ല, അതിൽ ഇടപെടാറില്ല.
ഇന്ന് വരെ ഒരു വാർത്തയിലും നേരിട്ട് വിളിച്ച് ഇടപെടൽ നടത്തിയിട്ടില്ല. പാർട്ടിയോടുള്ള എതിർപ്പാണ് തന്നെ പറ്റിയുള്ള വാർത്തകൾ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായന, ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്.
ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്നിറങ്ങും. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും കാണാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പിആർ സജീവമാക്കിയെന്ന വിമർശനങ്ങൾക്കിടെയാണ് രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖം പുറത്തിറങ്ങുന്നത്.
കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസർ ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകൻ ടി കെ രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖം ഒരുക്കിയത്. പി ആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിൽ എന്നാണ് സിപിഎം മറുപടി.
പ്രതിപക്ഷ നേതാവായിരിക്കെ ഇരുവർ എന്ന പേരിൽ ഉമ്മൻ ചാണ്ടിയും മോഹൻലാലുമായുള്ള അഭിമുഖം ജയ്ഹിന്ദ് ടി വി ഇന്നലെ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിനിമ താരം മോഹൻലാലുമായുള്ള ഇരുവർ എന്ന അഭിമുഖം പരിപാടിയുടെ ടീസർ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ കാര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ടീസർ എന്നാണ് സൂചന.
"എന്റെ സിനിമാ ഡയലോഗ് ഓർമയുണ്ടോ?', "മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണ്?', "ജീവിതത്തിൽ എന്നെങ്കിലും പശ്ചാത്താപം തോന്നിയിട്ടുണ്ട്?' തുടങ്ങിയ കൗതുകകരമായ ചോദ്യങ്ങൾ മോഹൻലാൽ ഇന്റർവ്യൂവിൽ ചോദിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിലാണ് അഭിമുഖത്തിന്റെ ചിത്രീകരണം പൂർത്തിയായത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നിൽ.
നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്.
Movies
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചായിരുന്നു അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായിട്ടായിരുന്നു ഷൂട്ട്.
അഭിമുഖത്തിന്റെ ടീസർ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മോഹൻലാലിന്റെ സുഹൃത്ത് എം.ബി. സനിൽ കുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്. സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്.
അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്. തുടർന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു ചിത്രീകരണം.
Movies
ഒരു വടക്കന് സെല്ഫി, സത്യം പറഞ്ഞാ വിശ്വാസിക്കുമോ എന്നീ സിനിമകള്ക്കുശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത ആശകള് ആയിരം ഫീൽഗുഡ് ഫാമിലി ഹിറ്റായി മുന്നേറുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച ഒരച്ഛന്റെയും മകന്റെയും ആശകളുടെ കഥയാണു സിനിമ.
മെഡിക്കല് റെപ് ഹരിഹരനായി ജയറാമും സോഷ്യൽ മീഡിയ സ്റ്റാർ ജൂണിയർ പ്രിൻസ് അജീഷ് ഹരിഹരനായി കാളിദാസും അച്ഛൻ-മകൻ രസതന്ത്രങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള് നിറയ്ക്കുന്നു. ജി. പ്രജിത്ത് സണ്ഡേ ദീപികയോടു സംസാരിക്കുന്നു...
ഈ സിനിമയിലേക്ക് എത്തിയത്..?
University News
കൊച്ചി: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില് (കിക്മ) എംബിഎ (ഫുള്ടൈം) 2025-27 ബാച്ചിലേക്കുള്ള അഡ്മിഷനുവേണ്ടിയുള്ള അഭിമുഖം 24ന് നടക്കും.
രാവിലെ പത്തുമുതല് ഉച്ചയ്ക്ക് ഒന്നുവരെ നോര്ത്ത് പറവൂരിലുള്ള സഹകാരി ഭവനിലെ സഹകരണ പരിശീലന കോളജ്/ കേന്ദ്രത്തില് വച്ചാണ് ഇന്റർവ്യൂ. 50 ശതമാനം മാര്ക്കില് കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാന വര്ഷ ബിരുദവിദ്യാര്ഥികള്ക്കും കെമാറ്റ്/ സിമാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷകള്ക്കു തയാറെടുക്കുന്നവര്ക്കും പങ്കെടുക്കാം. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 7907375755/ 8547618290, വെബ്സൈറ്റ്: www.kicma.ac.in.
Movies
അവഗണനകള് മറികടന്ന് സിനിമയിലെത്തിയ "ആശാനി’ലെ നായക കഥാപാത്രം അനന്തനെപ്പോലെ, തീരെച്ചെറിയ വേഷങ്ങളില്നിന്ന് നായകസ്ഥാനത്തേക്കുയര്ന്ന പുത്തന്താരമാണ് ജോമോന് ജ്യോതിര്.
കളിമണ്ണില്നിന്ന് ഉദാത്തസൗന്ദര്യം കണ്ടെടുക്കുംപോലെ ജോമോനില് നിന്നു ജോണ്പോള് ജോര്ജ് മെനഞ്ഞെടുത്ത ഹൃദയഹാരിയായ കഥാപാത്രമാണ് അനന്തന്! "രോമാഞ്ച’ത്തിലെ ഡി.ജെ. ബാബു, "ഗുരുവായൂരമ്പലനടയി’ലെ ഡോക്ടര് ജോര്ജ്, വാഴയിലെ മൂസ, "വ്യസനസമേതം ബന്ധുമിത്രാദികളി’ലെ ശക്തി...ഹിറ്റായ ജോമോന് വേഷങ്ങളില്നിന്നു കെട്ടിലും മട്ടിലും മാറ്റിപ്പിടിച്ച "ആശാന്’ കഥാപാത്രം.
"ഞാനുമായി നന്നായി അടുപ്പമുള്ള കഥാപാത്രമാണ് അനന്തന്. ഞങ്ങൾ തമ്മില് ഏറെ സാദൃശ്യങ്ങളുണ്ട്. ഒരുപക്ഷേ, ജോണേട്ടന് അങ്ങനെ കണ്ടിട്ടാവാം എന്നെ കാസ്റ്റ് ചെയ്തത്. സിനിമയില് കയറാനുള്ള ആഗ്രഹത്തോടെ ഒരുപാടു സിനിമകളുടെ പിറകേ നടന്ന ഒരാളാണു ഞാനും’ -ജോമോന് സണ്ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെത്തിയത്..?
Movies
"ഗപ്പി’ക്കും "അമ്പിളി’ക്കും ശേഷം, ജോണ്പോള് ജോര്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത, ഇന്ദ്രന്സ് സിനിമ "ആശാന്’ തിയറ്ററുകളില്. വിസ്മയിപ്പിക്കുന്ന മേക്കോവറില് ഇന്ദ്രന്സ് നിറഞ്ഞാടുന്ന ചിത്രത്തില് ജോമോന് ജ്യോതിറും ഷോബി തിലകനും പ്രധാന കഥാപാത്രങ്ങളാകുന്നു. ഗപ്പി സിനിമാസ് നിര്മിച്ച്, ജോണ്പോള് ആദ്യമായി സംഗീതമൊരുക്കിയ ചിത്രത്തിന്റെ വിതരണം ദുല്ഖറിന്റെ വേഫെറര് ഫിലിംസ്.
"എല്ലാവര്ക്കും സിനിമ ചെയ്യാന് പറ്റും, എല്ലാവരിലും സിനിമയുണ്ട് എന്നുപറയുന്ന ഒരു സിനിമയാണിത്. നമ്മള് എങ്ങനെ അതിനെ സമീപിക്കുന്നുവോ, അതു തന്നെയാണു നമ്മുടെ സിനിമ’-ജോണ്പോള് സണ്ഡേ ദീപികയോടു പറഞ്ഞു.
കഥാപശ്ചാത്തലം..?
Education
ചങ്ങനാശേരി: അതിരൂപത കോര്പറേറ്റ് മാനേജ്മെന്റ് ഹയര് സെക്കന്ഡറി വിഭാഗത്തില് 2026-27 അധ്യയന വര്ഷത്തിലേക്ക് താഴെ സൂചിപ്പിച്ചിരിക്കുന്ന വിഷയങ്ങള്ക്ക് ഗസ്റ്റ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു.
വിഷയങ്ങള്: ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, കൊമേഴ്സ്, കംപ്യൂട്ടര് സയന്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല് സയന്സ്, ഹോം സയന്സ്.
നിര്ദിഷ്ട യോഗ്യതയുള്ളവര് മാര്ച്ച് അഞ്ചിന് മുന്പായി അതിരൂപത കോര്പറേറ്റ് ഓഫീസില് അപേക്ഷ സമര്പ്പിക്കേണ്ടതാണ്. ഇന്റര്വ്യൂ തീയതി നേരിട്ട് അറിയിക്കും.
Movies
ജീവന് പോയാലും താന് ഇവിടംവിട്ട് എങ്ങും പോവില്ലെന്നും മരണം ഒരു തുടക്കം മാത്രമാണെന്നും അമ്മയെ വിശ്വസിപ്പിച്ച മനു എന്ന മകന്. ദൈവംതമ്പുരാനു പോലും തന്റെ മകനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച എല്സമ്മ എന്ന അമ്മ. ഇവരുടെ അങ്ങേയറ്റം വേറിട്ട ആത്മബന്ധത്തിന്റെ കഥ കൂടിയാണ് രാഹുല് സദാശിവന് സിനിമ "ഡീയസ് ഈറെ’.
കഥ തുടങ്ങുമ്പോള് കനിയുടെ വീട്ടിലെ വെറുമൊരു വേലക്കാരി. സിനിമയുടെ അവസാന 32 മിനിറ്റുകളില് ട്വിസ്റ്റും സസ്പെന്സും വാരിവിതറി നിരന്തരം ഞെട്ടിച്ച് അനുഭൂതിയുടെ ആകാശങ്ങളിലേക്കു പടര്ന്നുപന്തലിക്കുന്ന വിസ്മയ കഥാപാത്രം!
""മലയന്കുഞ്ഞിലെ ശാന്തമ്മയ്ക്കുശേഷം എന്നെ ആളുകള് കുറച്ചുകൂടി തിരിച്ചറിയാനും എനിക്ക് ആളുകളിലേക്ക് എത്താനും അവസരമൊരുക്കിയ, സംതൃപ്തി പകര്ന്ന കഥപാത്രം. ഇതില് അത്രത്തോളം പെര്ഫോം ചെയ്യാനുണ്ടായിരുന്നു''- എല്സമ്മയായി നിറഞ്ഞാടിയ ജയ കുറുപ്പ് സണ്ഡേ ദീപികയോടു പറഞ്ഞു.
"ഡീയസ് ഈറെ’യിലെ എല്സമ്മയിലേക്ക് എത്തിയത്..?
സംവിധായകന് രാഹുലുമായുള്ള ആദ്യ കൂടിക്കാഴ്ചയില് കഥയുടെ ഔട്ട്ലൈന്, എന്റെ കഥാപാത്രം എന്നിവയെക്കുറിച്ചും ഇതില് ചെറിയരീതിയിലുള്ള ഫൈറ്റുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഈ കഥാപാത്രത്തിനുവേണ്ടി മറ്റൊരാളെ മനസില്പോലും കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പക്ഷേ, രണ്ടു തല്ലു കൊടുക്കുന്നതിനപ്പുറത്തേക്ക് ഫൈറ്റ് ഇത്ര ഹെവിയാണെന്നു വിചാരിച്ചിരുന്നില്ല.
ക്ലൈമാക്സിലെ എന്റെ ആത്മഭാഷണവും വചനങ്ങളും മൂന്ന് ആംഗിളുകളില്നിന്ന് മൂന്നു മോഡുലേഷനുകളില് ഷൂട്ട് ചെയ്യാനാണു പ്ലാനെന്നും രാഹുല് പറഞ്ഞിരുന്നു. വചനങ്ങള് എഴുതിവച്ചിരിക്കുന്നതുപോലെ പഠിച്ചു. മകനെക്കുറിച്ചുള്ള ആത്മഭാഷണം ഒരു കഥപറയുംപോലെ ഓര്മയില്നിന്നു വരുന്നതാണെങ്കിലും എഴുത്തുകാരൻ എഴുതിവച്ച അതേ ഭംഗിയോടെ അതേ വാക്കുകളില് നമ്മള് കൊടുക്കുമ്പോഴാണല്ലോ കേള്ക്കുമ്പോഴും അതിന്റേതായ സുഖമുണ്ടാവുക.
ഞാന് ആദ്യം കൊടുത്ത മോഡുലേഷനിലുള്ളതാണു സിനിമയില് എടുത്തത്. ഒറ്റ ടേക്കില് അത് ഓകെയായി. രാഹുലും കാമറമാന് ഷെഹ്നാദും ഉള്പ്പടെ എല്ലാവരും കൈയടിച്ചു.
കുഴിവെട്ടുന്നിടത്തും കോടാലിയുമേന്തി രോഹനെ വെട്ടാനോടിവരുമ്പോഴും ഏതോ ഒരു ശക്തി ആവാഹിച്ചതുപോലെയുള്ള പ്രകടനം..?
Samskarikam
നിഗൂഢതകൾ ഒളിപ്പിക്കാതെ, തന്റെ പരിസരങ്ങളിലെ ജീവിതം എഴുതുന്നു എൻ.ആർ. രാജേഷ്. മനുഷ്യനും പ്രകൃതിയും തമ്മിൽ നേരിട്ടുള്ള സംവാദമോ/ഇഴുകിച്ചേരലോ ആയി മാറുന്നു കവിതകൾ.
"സ്ക്രൂ ഡ്രൈവറിലെ മഴവില്ല്' എന്ന പുതിയ കാവ്യസമാഹാരത്തെ മുൻനിർത്തിയുള്ള സംഭാഷണം.
കവിതയിൽ 28 വര്ഷം പിന്നിടുന്നു. കവിതയിലെ ജീവിതം എങ്ങനെയായിരുന്നു. കവിത എങ്ങനെ മാറിയെന്നാണ് വിലയിരുത്തൽ
കവിതയില് ഇപ്പോള് സ്വതന്ത്രമായി ആര്ക്കും എഴുതാം. സ്വന്തം പരിസരത്തെ, വ്യത്യസ്ഥമായ ഭാഷയിലും നോട്ടങ്ങളിലും അവതരിപ്പിക്കുന്നവരാണ് കവിതയില് ശ്രദ്ധിക്കപ്പെടുന്നത്. അല്ലാത്തവരുണ്ട്. ഇനിയുള്ള കാലം തൊഴിലിടങ്ങളില്പ്പോലും പിടിച്ചുനില്ക്കുന്നത് പുതുക്കപ്പെടുന്ന മനുഷ്യരായിരിക്കും.
എനിക്കു മുന്പുള്ള എഴുത്തും എനിക്കു ശേഷമുള്ള എഴുത്തും ഞാന് കണ്ടുകൊണ്ടിരിക്കുന്നു. അതിനെ നിരന്തരം എഡിറ്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് എന്റെ എഴുത്ത്. അതിവേഗം നഗരമായിക്കൊണ്ടിരിക്കുന്ന ഇടങ്ങളാണ് എന്റെ കവിതയില് പലപ്പോഴും കടന്നുവരുന്നത്.
നാം ജീവിക്കുന്ന പരിസരമാണ് നമ്മുടെ കവിതയെ മാറ്റുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കവിത പലപ്പോഴും സാധാരണക്കാരുടെ വിഷയമേ അല്ലെന്നു തോന്നിയിട്ടുണ്ട്.
ലാവണ്യഭാഷയില്നിന്ന് ജീവിതപരിസരഭാഷയിലേക്കുള്ള മാറ്റം
ലാവണ്യഭാഷയില്നിന്ന് കവിത പൂര്ണമായി മാറി എന്നു തോന്നിയിട്ടില്ല. ജീവിതപരിസരമുള്ള ലാവണ്യ ഭാഷയായി അത് കവിതയില് ഹിറ്റാക്കിയെടുക്കുന്നവരുണ്ട്. എന്നാല് അതിനുമുന്നെ തന്നെ ജീവിതപരിസരഭാഷ പല മുതിര്ന്ന കവികളിലും ഉണ്ടായിരുന്നു.
ജീവിതപരിസരഭാഷയില് എഴുതുമ്പോള് പരുക്കനായി മാറുന്ന എഴുത്തുകാര്, സൗന്ദര്യം വെട്ടിക്കളയുന്ന എഴുത്തുകാര്, സുന്ദരിയായി കവിതയെ മേക്കപ്പ് റൂമിലേക്ക് മാറ്റാത്തവര് ഏറ്റവും കുറവ് വായനക്കാരെ നേടുന്ന കാലമാണിത്.
2000 മുതല് 2010 വരെയുള്ള കാലഘട്ടത്തില് എഴുതിയിട്ടുള്ള കവികള്ക്ക് ഒരു കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഞാന് പറഞ്ഞ ഈ തലമുറമാത്രം സംഘകവികള് ആയിരുന്നില്ല, എന്ന് തോന്നിയിട്ടുണ്ട്.
അവരുടെ കവിതാകാലവും, കവിതയും പുനര്വായനകള് ഉണ്ടാകേണ്ടവയായിരുന്നു. അക്കാലത്ത് എഴുതിയിട്ടുള്ള ഫ്രെയിമുകള് ഇപ്പോഴും ആവര്ത്തിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന് വേണ്ടി മാത്രം.
സമൂഹമാധ്യമങ്ങളില് ഗൗരവകരമായ എഴുത്ത് ഉണ്ടാകുന്നുണ്ടോ
സമൂഹമാധ്യമങ്ങളില് കടലാസ് മാധ്യമങ്ങളിലെപ്പോലെ നന്നായി എഴുതുന്നവരും മോശമായി എഴുതുന്നവരും ഉണ്ട്. എഡിറ്റിംഗിനുള്ള ക്ഷമ എഴുത്തുകാരന് കാണിക്കണമെന്ന് മാത്രമേ തോന്നിയിട്ടുള്ളു.
സത്യാനന്തരകാലഘട്ടത്തിലെ എഴുത്ത്, ആകുലതകളും പ്രതീക്ഷകളും
ആകുലതകളൊന്നുമില്ല. എഴുത്തുകാരില് മാത്രമായിട്ടല്ലല്ലോ ലോകത്തിന്റെ ആകുലതകളും പ്രതീക്ഷകളും കിടക്കുന്നത്. മറിച്ച്, രാഷ്ട്രീയപരമായി പരിശോധിച്ചാല്, രാഷ്ട്രീയം സംസാരിക്കുന്ന എഴുത്തുകാരില് മാത്രമേ ആകുലതകളും പ്രതീക്ഷകളും അത്തരത്തില് തോന്നുന്നുള്ളു.
ഇനി എഴുത്തിന്റെ കാര്യത്തില് മാത്രമാണെങ്കില് കരുത്തുള്ള രചനകള് എപ്പോഴും രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. അത് എക്കാലത്തും അങ്ങനെതന്നെയാണ്. പുതിയ കാലത്തെ ശബ്ദങ്ങളെയും ജീവിതത്തെയും അടയാളപ്പെടുത്താന് കഴിയുന്നവരാകണം ചെറുപ്പക്കാരായ എഴുത്തുകാര് എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളു.
അവരുടെ കാലഘട്ടത്തിലെ പ്രത്യേകതകള് ആവിഷ്കരിക്കുന്നത് കാത്തിരിക്കുന്ന ഒരു വായനക്കാരന് കൂടിയാണ് ഞാന്.
പുതുകവിത ഭാഷാവ്യവഹാരം മാത്രമായി ഒതുങ്ങിയോ
ഭാഷയില് ഒന്നും ചെയ്യാതെ "പാട്ടുകവിത'യിൽ എന്തെങ്കിലും ചെയ്യുന്നതാണ് കവിതയെന്നു തെറ്റിദ്ധരിക്കുന്ന ഒരിടത്താണ് നമ്മള് ജീവിക്കുന്നത്. ഞാന് മുമ്പ് പറഞ്ഞല്ലോ നന്നായി എഴുതുന്ന ഒരുപാട് കവികളുണ്ട്.
അങ്ങനെ ഭാഷാവ്യവഹാരത്തെപ്പറ്റി പറയുന്നവര് അത്തരം എഴുത്തുകാരുടെ കവിതകളിലേക്കും. ഒറ്റപ്പെട്ട ഒന്നോ രണ്ടോ കവിതകളെഴുതി മാഞ്ഞുപോയ ചിലരുടെ കവിതകളും വായിക്കണം. എല്ലാ കാലത്തും ഭാഷാവ്യവഹാരം ഉണ്ട്. ഇക്കാലം മാത്രമായി തിന്മയില്ല, നന്മയും.
തിന്മയും ഗുണവും ഗുണമില്ലായ്മയും നന്മയും ചേര്ന്നതാണ് എല്ലാ കാലങ്ങളും. അതെല്ലാം എല്ലാ കാലത്തെയും കവിതയിലും ഉണ്ടാകും. ഇക്കാലം എന്ന ഒരു തറഞ്ഞുനില്ക്കല് അതിനുണ്ടെന്ന് ഞാന് വിശ്വസിക്കുന്നേയില്ല.
വായനയുടെ അവസാനം അസ്തമിക്കുന്നുവോ
കവിതയെ കാലം തിരിച്ചു വായിച്ചാലും ഇല്ലെങ്കിലും എല്ലാക്കാലത്തും വായനയുടെ അവസാനം അസ്തമിക്കുന്ന കവിതകളുണ്ട്. ആവിഷ്കാര സങ്കേതങ്ങളുടെ സങ്കീര്ണതകളുമുണ്ട്. ആസ്വാദനതലത്തിലെ പ്രശ്നങ്ങളുമുണ്ട്.
അതിനാല് ഏതെങ്കിലും കാലഘട്ടത്തിലെ കവിതയുടെ കുറവായോ, മേന്മയായോ ഇതിനെ കാണേണ്ടതില്ല എന്നാണ് തോന്നിയിട്ടുളളത്.
സാഹിത്യവായന കുറയുന്നുണ്ടോ, പ്രത്യേകിച്ചും കവിത
കവിതാപുസ്തകം എത്തുന്നില്ല എന്നതാണു പ്രശ്നം. ഞാന് കൂട്ടുകാരുടെ പുസ്തകങ്ങള് വാങ്ങാന് ലൈബ്രറി കൗണ്സിലിന്റെ മേളയില് പ്രമുഖ പ്രസാധകന്റെ സ്റ്റാളിൽ ചെല്ലുന്നു. എന്നാല് ജനപ്രിയ നോവലുകൾ അവിടെ നിരത്തിവച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങൾ ഒളിച്ചുവച്ചിരിക്കുന്നു.
പുതിയ ചെറുപ്പക്കാരുടെ കവിത കാണാനേയില്ല. പിന്നെയെന്തിനാണ് അവരിതൊക്കെ പ്രസിദ്ധീകരിക്കുന്നത് എന്ന് ചോദിച്ചു. പിന്നെ മറ്റൊരു കാര്യം പറയാം. ഹൈസ്കൂള്തലം വരെയുള്ള അധ്യാപകര് പലരും കണക്കിന് കഷ്ടി ജയിക്കുന്നവരെ കണക്ക് പഠിപ്പിക്കുന്നതുപോലെയാണ് കവിത പഠിപ്പിക്കുന്നത്.
അന്നത്തെ കാലത്ത് ദുരിതപൂര്ണമായ ഒരു പ്രവര്ത്തിയായി കവിത പഠിക്കുന്നത് എനിക്ക് തോന്നിയിട്ടുണ്ട്. ഒട്ടുമിക്ക അധ്യാപകരും പുതിയ കവിത വായിക്കുന്നില്ല. അതെല്ലാം വായിച്ചിട്ടുവേണമല്ലോ, ക്ലാസില് അവരെ പരിചയപ്പെടുത്താന്. അതും ഒരു പ്രശ്നമാണ്.
രാഷ്ട്രീയ പാര്ട്ടികളുടെ ‘തൊഴിലാളി’യായിഎഴുത്തുകാരൻ മാറുന്നത്
എന്നെ സംബന്ധിച്ചാണെങ്കിൽ, ഞാന് രാഷ്ട്രീയക്കാരനായതിനുശേഷമാണ് കവിയാകാന് ശ്രമിച്ചത്. അതിനു പാര്ട്ടിയുടെ ഇടങ്ങളിലൊന്നും ഞാന് പോയിട്ടില്ല. എഴുത്ത് വളരാനുള്ള ഇടമായി രാഷ്ട്രീയപ്രവര്ത്തനത്തെ ഞാന് ഒരിക്കലും കണ്ടിട്ടില്ല.
പൂര്ണമായും നന്മ നിറഞ്ഞ ഒന്നായി ഏതെങ്കിലും രാഷ്ട്രീയ പാര്ട്ടിയെ പറയാന് കഴിയുമോ. അതില് പുഴുക്കുത്തുകളും കാണും. പൂര്ണമായി നന്മയിലെത്തിയിട്ട് സ്വീകരിക്കാനിരിക്കുന്ന രാഷ്ട്രീയമേത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്.
Movies
സ്കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ മോശം അനുഭവങ്ങൾ വിവരിച്ച് നടി ഷെഫാലി ഷാ. തന്റെ രൂപത്തെക്കുറിച്ച് പലരും നിരവധി കമന്റുകൾ പറയാറുണ്ടായിരുന്നുവെന്നും ബോഡി ഷെയ്മിംഗ് ലഭിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
സ്കൂളിൽ നിന്ന് സഹപാഠികളിൽ പലരും തന്നെ കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ പോലും താൻ സുന്ദരിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിനുനൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
സ്കൂളിൽ ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. വളരുന്ന പ്രായത്തിൽ, മറ്റുള്ളവരിൽ നിന്ന് താൻ സുന്ദരിയല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ വച്ച് പലരും കളിയാക്കി.
തന്നെ സ്ഥിരം ഇടിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ എന്നെ "തെലു' എന്ന് വിളിക്കാറുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു റെസ്റ്ററന്റിൽ വച്ച് ആ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവരോട് തനിക്ക് സഹതാപമാണ് തോന്നിയത്.
നീ കുറച്ചുകൂടി മെലിഞ്ഞിരുന്നെങ്കിൽ കാണാൻ നല്ല ഭംഗിയുണ്ടാകുമായിരുന്നു എന്ന് പലരും പറഞ്ഞിരുന്നു. ഇന്നും ആരെങ്കിലും ഞാൻ സുന്ദരിയാണെന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് പൂർണമായി ഉൾക്കൊള്ളാൻ പ്രയാസമാണ്, ഞാൻ സുന്ദരിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
"എനിക്ക് എന്റെ രൂപം ഇഷ്ടമല്ല. ഞാൻ ഒരിക്കലും മെലിഞ്ഞിരിക്കില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ മെലിഞ്ഞിരിക്കില്ല. വളരെ അപൂർവമായി മാത്രമേ ഞാൻ എന്നെത്തന്നെ നോക്കുകയും 'ഓ! ഞാൻ നന്നായി കാണപ്പെടുന്നു' എന്ന് പറയുകയും ചെയ്യാറുള്ളൂ. പക്ഷേ എനിക്ക് അത് കാണാൻ കഴിയുന്നില്ല. ആരെങ്കിലും 'നീ സുന്ദരിയാണ്' എന്ന് എന്നെ പ്രശംസിക്കുമ്പോൾ, എനിക്ക് അംഗീകരിക്കാൻ കഴിയില്ല.'- ഷെഫാലി ഷാ പറഞ്ഞു.
Movies
മോഹിപ്പിക്കുന്ന അഭിനയസാധ്യതകളുടെ ആഴവും പരപ്പുമുള്ള ഒരു കഥാപാത്രം അതിനു പാകമായ അഭിനേതാവിലേക്ക് എത്തുമ്പോള് കഥാപാത്രഹൃദയം വജ്രകാന്തി ചിന്തുന്ന അനുഭവമാണ് "എക്കോ’ സിനിമയിലെ നരേന്റെ നേവിക്കാരന്.
കുര്യച്ചന് എന്ന നിഗൂഢതയ്ക്കു പിന്നാലെകൂടുന്ന നേവി ഓഫീസര്. സ്ക്രീന് സാന്നിധ്യത്തിലും നിയന്ത്രിതമായ അഭിനയപ്രകടനത്തിലും പെരുമാറ്റരീതികളിലുമെല്ലാം ഒരിക്കല്ക്കൂടി വേറിട്ട നരേന്സ്പര്ശം അനുഭവിപ്പിക്കുന്ന കഥാപാത്രം. "എന്റെ കരിയറില് എന്നെന്നും മനസില് സൂക്ഷിക്കാവുന്ന ഒരു ഗംഭീര സിനിമയാണ് എക്കോ. ആ കഥാപാത്രവും അങ്ങനെ തന്നെയാണ് ’ -നരേന് സണ്ഡേദീപികയോടു പറഞ്ഞു.
സ്ക്രിപ്റ്റ് വായിച്ചപ്പോള് ഇത്രവലിയ വിജയംപ്രതീക്ഷിച്ചിരുന്നോ..?
Movies
"കിഷ്കിന്ധാകാണ്ഡം’ ടീമിന്റെ പുത്തന്പടം "എക്കോ’യില് ലീഡ് വേഷത്തിലെത്തുകയാണ് യുവനടന് സന്ദീപ് പ്രദീപ്. "ഫാലിമി’, "പടക്കളം’ എന്നീ ഹിറ്റുകള്ക്കുശേഷം സന്ദീപിന്റെ കരിയറില് വഴിത്തിരിവാകുന്ന ചിത്രം. ബാഹുല് രമേഷിന്റെ തിരക്കഥയില് ദിന്ജിത്ത് അയ്യത്താന് സംവിധാനം ചെയ്ത പീര്യേഡ് മിസ്റ്ററി ഡ്രാമ "എക്കോ’, ബാഹുൽ രമേശ് അനിമൽ ട്രിയോളജിയിലെ അവസാന ചിത്രവുമാണ്.
"ഈ തിരക്കഥയുടെ എഴുത്തിലാണ് എനിക്ക് ഏറ്റവുമിഷ്ടം തോന്നിയത്. കിഷ്കിന്ധാകാണ്ഡം പോലെ ഒരു മിസ്റ്ററി സിനിമയാണ് എക്കോ. അത്തരമൊരു നിഗൂഢതയുടെ ഭംഗി നിലനിര്ത്തിക്കൊണ്ടുള്ള മേക്കിംഗ് തന്നെയാണ് ഇതിലും’-സന്ദീപ് പ്രദീപ് സണ്ഡേ ദീപികയോടു പറഞ്ഞു.
ഷോര്ട്ട് ഫിലിമുകളിലല്ലേ തുടക്കം..?
ഒമ്പതാം ക്ലാസിലെത്തിയപ്പോഴാണു ഷോര്ട്ട് ഫിലിമുകള് ചെയ്തുതുടങ്ങിയത്. യുട്യൂബില് നല്ല കമന്റുകളും വ്യൂസും കിട്ടിയതോടെ വീട്ടുകാരും സപ്പോർട്ടായി. പ്ലസ്ടുവിനുശേഷം അഭിനയം പഠിക്കണമെന്നു പറഞ്ഞപ്പോള് സിനിമയുമായി ബന്ധപ്പെട്ടു വരുമാനമുള്ള ഒരു ജോലി കൂടി കണ്ടെത്തണമെന്നു വീട്ടുകാര്. അങ്ങനെ വിഎഫ്എക്സ് പഠിച്ചു.
സമാന്തരമായി ഞാൻ നിരന്തരം ഷോര്ട്ട് ഫിലിമുകള് ചെയ്തു. അതിൽ "ശാന്തിമുഹൂര്ത്തം’ കൂടുതല് ശ്രദ്ധനേടി. അസി. ഡയറക്ടറും പിന്നീടു "ഫാലിമി’ എന്ന പടത്തിലൂടെ ഡയറക്ടറുമായ നിധീഷ് സഹദേവ് അന്ന് അതു കണ്ടിരുന്നു. അങ്ങനെ പരിചയത്തിലായ ഞങ്ങൾ "മാഗ്നെറ്റോ’ എന്ന ഷോർട്ട്ഫിലിം ചെയ്തു. അഭിനയം, സംവിധാനം, വിഎഫ്എക്സ്, എഡിറ്റിംഗ്, കളറിംഗ്... ഇരുപതോളം ഷോര്ട്ട് ഫിലിമുകളിൽ ഇതെല്ലാം ഞാന് ചെയ്തിട്ടുണ്ട്.
സിനിമയിലെത്തിയത്..?
ശങ്കര് രാമകൃഷ്ണന് സംവിധാനം ചെയ്ത "പതിനെട്ടാംപടി’യാണ് എന്റെ ആദ്യ സിനിമ. ഓഡിഷനിലൂടെയാണ് അതിൽ വേഷം കിട്ടിയത്. അതിനുശേഷം വിപിന് ദാസിന്റെ "അന്താക്ഷരി’യില് അഭിനയിച്ചു. പിന്നീടാണ് നിധീഷേട്ടന് എന്നെ "ഫാലിമി’യില് ഉള്പ്പെടുത്തിയത്. ഫാലിമിയിലെ അഭിയാണ് ആദ്യ ബ്രേക്ക്. തുടര്ന്ന് "ആലപ്പുഴ ജിംഖാന’. അതിൽ ഷിഫാസ് അഹമ്മദ് എന്ന കഥാപാത്രം. മനു സ്വരാജിന്റെ "പടക്കള’ത്തില് സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം ജിതിന് എന്ന ലീഡ് വേഷം. കരിയറിലെ രണ്ടാമത്തെ മേജര് ബ്രേക്ക്. കൂടുതൽ ലീഡ് വേഷങ്ങളിലേക്കു പരിഗണിച്ചതും നല്ല അഭിപ്രായങ്ങളും അവസരങ്ങളും വന്നുതുടങ്ങിയതും "പടക്കള’ത്തിന്റെ വിജയത്തിനുശേഷമാണ്.
"എക്കോ’യില് എത്തിയത്..?
Movies
ഒരു തലമുറയുടെ സ്വപ്നസുന്ദരിയായിരുന്നു ഷീല. ഇന്നും വെള്ളിത്തിരയിലെ മിന്നും താരം. വെള്ളിത്തിരയില് കാമുകിയായും ഭാര്യയായും അമ്മയായും അമ്മൂമ്മയായും സഹോദരിയായും പകര്ന്നാടിയ അനുപമ ജീവിതം.
1963ല് ആരംഭിച്ച വെള്ളിത്തിരയിലെ ജീവിതം 62 വര്ഷം പിന്നിടുന്നു. 1980ല് സ്ഫോടനം എന്ന ചിത്രത്തോടെ അഭിനയത്തില്നിന്നു വിട്ടുനിന്ന ഷീല 2003ല് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് വര്ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില് മഹാസുബൈര് നിര്മിച്ച മനസിനക്കരെ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവു നടത്തി. തുടര്ന്ന് നിരവധി ചിത്രങ്ങളില് അവര് ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തി.
സംവിധായികയായും
സംവിധായകയായും ഷീല തിളങ്ങിയിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങള് എന്നീ ചിത്രങ്ങള് സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്റെ കഥ ഷീലയുടേതാണ്.
കുയിലിന്റെ കൂട് എന്ന പുസ്തകവും ഷീല രചിച്ചിട്ടുണ്ട്. കേരള സര്ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയല് പുരസ്കാരവും ഷീലയെ തേടിയെത്തിയിട്ടുണ്ട്.
അഭിനയജീവിതത്തിലെ ചില ഓര്മകള് ഷീല തുറന്നുപറഞ്ഞത് ആ മഹാനടിയെ സ്നേഹിക്കുന്നവര് എന്നും നെഞ്ചിലേറ്റുന്നതാണ്.